സുഡാൻ; സൗദി ഇടപെടലിന് നന്ദി അറിയിച്ച് ഖത്തർ
text_fieldsസൗദി നേതൃത്വത്തിൽ സുഡാനിൽനിന്നും ജിദ്ദയിലെത്തിച്ചവർ
ദോഹ: സുഡാനിൽ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സഹായിച്ച സൗദിക്ക് നന്ദി അറിയിച്ച് ഖത്തർ. ശനിയാഴ്ച ഉച്ചയോടെയാണ് സുഡാനിൽനിന്നും സൗദി നേതൃത്വത്തിൽ കപ്പലിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെ ഒഴിപ്പിച്ചത്. 50 സൗദി പൗരന്മാർ ഉൾപ്പെടെയാണ് സംഘത്തിലുണ്ടായിരുന്നത്. സൗദിയുടെ സേവനത്തിന് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദു റഹ്മാൻ ആൽഥാനി സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദിനെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചു. ആഭ്യന്തര ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിലെ സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.