Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപൊള്ളും ചൂടാണ്;...

പൊള്ളും ചൂടാണ്; ഗർഭിണികൾ സൂക്ഷിക്കണേ...

text_fields
bookmark_border
പൊള്ളും ചൂടാണ്; ഗർഭിണികൾ സൂക്ഷിക്കണേ...
cancel

ദോഹ: ജൂ​ലൈ അ​വ​സാ​ന​വാ​ര​ത്തി​ലേ​ക്ക് ക​ട​ന്നെ​ങ്കി​ലും ചൂ​ടി​ന് ഒ​ട്ടും ശ​മ​ന​മാ​യി​ല്ല. ക​ഴി​ഞ്ഞാ​ഴ്ച​യെ അ​പേ​ക്ഷി​ച്ച് ചൂ​ടി​ന് ക​ടു​പ്പം ഒ​ത്തി​രി കു​റ​ഞ്ഞെ​ങ്കി​ലും ഹ്യു​മി​ഡി​റ്റി​യും വെ​ന്തു​രു​കു​ന്ന അ​ന്ത​രീ​ക്ഷ​വും​ത​ന്നെ​യാ​ണ് രാ​ജ്യ​ത്തെ​ങ്ങും. പ​ക​ൽ ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ പൊ​തു ഇ​ട​ങ്ങ​ളി​ൽ ഇ​ട​പെ​ടു​മ്പോ​ഴും മ​റ്റും ചൂ​ടി​ൽ സു​ര​ക്ഷി​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് നി​ർ​ദേ​ശി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ൾ​ക്കു​മാ​ണ് ചൂ​ടി​ൽ കൂ​ടു​ത​ൽ പ്ര​യാ​സ​മെ​​ന്ന​തി​നാ​ൽ ഇ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ർ​ഭി​ണി​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ (പി.​എ​ച്ച്.​സി.​സി) ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ആ​ദ്യ 12 ആ​ഴ്ച​ക​ളി​ൽ ഗ​ർ​ഭ​സ്ഥ​ശി​ശു വി​ക​സി​ക്കു​മ്പോ​ൾ അ​വ​രെ ചൂ​ട് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് പി.​എ​ച്ച്.​സി.​സി ഉ​മ്മു​ൽ സ​നീം ഹെ​ൽ​ത്ത് സെ​ന്റ​ർ ഫാ​മി​ലി മെ​ഡി​സി​ൻ ക​ൺ​സ​ൾ​ട്ട​ന്റ് ഡോ. ​ഹു​സൈ​ൻ ഒം​റാ​ൻ പ​റ​ഞ്ഞു.

ഗ​ർ​ഭ​കാ​ല​ത്ത് മി​ക്ക സ്ത്രീ​ക​ളു​ടെ​യും ശ​രീ​ര​താ​പ​നി​ല​യി​ൽ വ​ർ​ധ​ന​വു​ണ്ടാ​കു​ന്നു​ണ്ട്. ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ ഇ​ത് കൂ​ടു​ത​ൽ ​​പ്ര​യാ​സ​ക​ര​മാ​കും. ക​ഠി​ന​മാ​യ ചൂ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​മി​ത​മാ​യി ചൂ​ടേ​ൽ​ക്കാ​തി​രി​ക്കാ​ൻ ഗ​ർ​ഭി​ണി​ക​ൾ പ്ര​ത്യേ​കം മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്നു. വേ​ന​ലി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല കൂ​ടു​ത​ൽ ഉ​യ​രു​മ്പോ​ൾ അ​വ​ർ​ക്ക് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കു​ക​യും അ​ത് ശ​രാ​ശ​രി മു​തി​ർ​ന്ന​വ​രേ​ക്കാ​ൾ കൂ​ടു​ത​ൽ അ​വ​രെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു.

ഗ​ർ​ഭ​കാ​ല​ത്ത് ചൂ​ട് കൂ​ടു​ത​ലാ​ണെ​ന്ന് പ​ല സ്ത്രീ​ക​ളും പ​റ​യു​ന്നു. ഗ​ർ​ഭ​ധാ​ര​ണം കാ​ര​ണം ഗ​ർ​ഭി​ണി​ക​ളു​ടെ ശ​രീ​ര താ​പ​നി​ല സാ​ധാ​ര​ണ​യേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ തെ​ളി​വു​ക​ളു​ണ്ട്.

നി​ർ​ജ​ലീ​ക​ര​ണം, ക്ഷീ​ണം, ബോ​ധ​ക്ഷ​യം, സൂ​ര്യാ​ഘാ​തം തു​ട​ങ്ങി​യ​വ​ക്ക് കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ ഗ​ർ​ഭാ​വ​സ്ഥ​യി​ൽ ഗ​ർ​ഭി​ണി​ക​ൾ ശ​രീ​ര​ത്തി​ൽ ത​ണു​പ്പ് നി​ല​നി​ർ​ത്തേ​ണ്ട​ത് പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണ​ണം.

ത​ല​ക്ക​റ​ക്കം, വി​ശ​പ്പി​ല്ലാ​യ്മ, ക്ഷീ​ണം, കൂ​ടു​ത​ൽ വി​യ​ർ​ക്ക​ൽ, വി​ള​ർ​ച്ച, വേ​ഗ​ത്തി​ലു​ള്ള ശ്വാ​സോഛ്വാ​സം, ഉ​യ​ർ​ന്ന നാ​ഡി​മി​ടി​പ്പ്, തീ​വ്ര​മാ​യ ദാ​ഹം എ​ന്നി​വ ഉ​യ​ർ​ന്ന താ​പ​നി​ല കാ​ര​ണം ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഒ​രു വ്യ​ക്തി ചൂ​ടി​നെ​ത്തു​ട​ർ​ന്നു​ള്ള ശാ​രീ​രി​കാ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ങ്കി​ൽ അ​വ​രെ വേ​ഗ​ത്തി​ൽ ത​ണു​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കോ വീ​ടി​ന​ക​ത്ത് ത​ണു​പ്പു​ള്ള സ്ഥ​ല​ത്തേ​ക്കോ മാ​റ്റു​ക​യും ശ​രീ​ര​ത്തി​ലെ ജ​ലാം​ശം വ​ർ​ധി​പ്പി​ക്കാ​ൻ ന​ല്ല അ​ള​വി​ൽ വെ​ള്ളം ന​ൽ​കു​ക​യും കു​ടി​പ്പി​ക്കു​ക​യും ചെ​യ്യ​ണം. ത​ണു​ത്ത വെ​ള്ള​വും ഫാ​നു​ക​ളും ഉ​പ​യോ​ഗി​ച്ച് സ്‌​പ്രേ ചെ​യ്യു​ക​യോ ഒ​പ്പു​ക​യോ ചെ​യ്ത് അ​വ​രെ ത​ണു​പ്പി​ക്ക​ണ​മെ​ന്നും ഡോ. ​ഉം​റാ​ൻ പ​റ​ഞ്ഞു. ചൂ​ട് മൂ​ല​മു​ള്ള അ​സു​ഖ​ങ്ങ​ൾ ത​ട​യാ​ൻ അ​മി​ത​ഭാ​രം ഒ​ഴി​വാ​ക്കാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ശ​രീ​ര​ത്തി​ൽ പ​തി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി​യാ​ൽ മെ​ലാ​സ്മ എ​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്കാം. ഗ​ർ​ഭ​കാ​ല മാ​സ്‌​ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​ലാ​സ്മ ചൂ​ടു​കാ​ല​ത്ത് സം​ഭ​വി​ക്കു​ന്ന ച​ർ​മ രോ​ഗാ​വ​സ്ഥ​യാ​ണ്. മെ​ലാ​സ്മ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ പു​റ​ത്തി​റ​ങ്ങേ​ണ്ടി​വ​രു​മ്പോ​ൾ വീ​തി​കൂ​ടി​യ തൊ​പ്പി ധ​രി​ച്ച് സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് പ​തി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാം.ചൂ​ടേ​റി​യ ദി​വ​സ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​തും പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ശ​രീ​ര​ത്തി​ൽ നി​ർ​ജ​ലീ​ക​ര​ണം സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ ദാ​ഹ​മി​ല്ലെ​ങ്കി​ൽ​പോ​ലും പ​തി​വാ​യി വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നും ജ​ലാം​ശം കൂ​ടു​ത​ല​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്ക​ണ​മെ​ന്നും ഉ​പ്പും ക​ഫീ​നു​മ​ട​ങ്ങി​യ ഭ​ക്ഷ്യ-​പാ​നീ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summerPregnant women
News Summary - summer; Pregnant women should be careful
Next Story