കളിയും ആഘോഷവുമായി സൂപ്പർകപ്പ്
text_fieldsദോഹ: ഞായറാഴ്ച രാത്രിയിൽ 974സ്റ്റേഡിയം സാക്ഷിയായ ഫ്രഞ്ച് ഫുട്ബാളിലെ വമ്പന്മാരുടെ പോരാട്ടം മിന്നുന്ന കളിക്കൊപ്പം ആരാധകർക്ക് വിനോദകാഴ്ചകളുമായും ശ്രദ്ധേയമായി.
പി.എസ്.ജിയും മൊണാകോയും ഏറ്റുമുട്ടി മത്സരത്തിൽ ഇഞ്ചുറി ടൈമിൽ പിറന്ന ഒരു ഗോളിലൂടെയായിരുന്നു പാരീസുകാർ കിരീടമുയർത്തിയത്. ലോകഫുട്ബാളിലെ കരുത്തരായ താരങ്ങൾ ഇരു നിരകളിലുമായി അണിനിരന്ന മത്സരത്തിനെത്തിയ കാണികളുടെ എണ്ണവും ശ്രദ്ധേയമായി. 39,682 പേരായിരുന്നു സ്റ്റേഡിയത്തിലെത്തിയത്.
അഷ്റഫ് ഹകീമി, മാർക്വിനോസ്, ഡോണറുമ്മ, തകുമി മിനാമിനോ, ഉസ്മാനെ ഡെംബലെ തുടങ്ങിയ പ്രമുഖ താരങ്ങൾ കളത്തിലിറങ്ങിയപ്പോൾ ആരാധകർക്ക് മികച്ച ഫുട്ബാൾ വിരുന്നുമൊരുങ്ങി. രാത്രിയിൽ നടന്ന മത്സരത്തിനായി വൈകുന്നേരത്തോടെ തന്നെ സ്റ്റേഡിയത്തിലേക് ഒഴുകി ആരാധകർക്ക് ആസ്വദിക്കാൻ ഒരുപിടി വിനോദ പരിപാടികളും പരിസരങ്ങളിൽ ഒരുക്കിയിരുന്നു. മലയാളികളുടെ ഫുട്ബാൾ ആരാധക സംഘമായ ഖത്തർ മഞ്ഞപ്പടയുടെ ബാൻഡ് വാദ്യം മുതൽ മൊറോക്കോ സാംസ്കാരിക പരിപാടികൾ നിറഞ്ഞുനിന്ന ഫാൻ സോണും, വിവിധ കലാപ്രകടനങ്ങളും ആരാധകർക്ക് ആവേശം സമ്മാനിച്ച കാഴ്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.