Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ക്​​സ്പോ​ക്ക്​...

എ​ക്​​സ്പോ​ക്ക്​ പി​ന്തു​ണ; ഇ​ത്ത​വ​ണ ‘എ​ക്​​സ്​​പോ സ്​​റ്റാ​ർ​സ്​ ലീ​ഗ്​’

text_fields
bookmark_border
expo
cancel
camera_alt

ഖ​ത്ത​ർ സ്​​റ്റാ​ർ​സ്​ ലീ​ഗ്​ സി.​ഇ.​ഒ ഹാ​നി താ​ലി​ബ്​ ബ​ലാ​നും ദോ​ഹ എ​ക്​​സ്​​പോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ അ​ലി അ​ൽ ഖൗ​റി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

ദോ​ഹ: ഒ​ക്​​ടോ​ബ​റി​ൽ തു​ട​ക്കം കു​റി​ക്കാ​നി​രി​ക്കു​ന്ന ദോ​ഹ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്​​സ്​​പോ​യു​മാ​യി ​കൈ​കോ​ർ​ത്ത്​ ഖ​ത്ത​ർ സ്​​റ്റാ​ർ​സ്​ ലീ​ഗ്. എ​ക്​​സ്പോ​ക്കു​ള്ള പി​ന്തു​ണ​യു​ടെ ഭാ​ഗ​മാ​യി ഈ ​സീ​സ​ൺ ലീ​ഗ്​ ‘എ​ക്​​സ്പോ സ്​​റ്റാ​ർ​സ്​ ലീ​ഗ്​’ എ​ന്ന്​ അ​റി​യ​പ്പെ​ടും. ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​ർ തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ സ്​​റ്റാ​ർ​സ്​ ലീ​ഗ്​ പ്ര​തി​നി​ധി​ക​ളും എ​ക്​​സ്പോ പ്ര​തി​നി​ധി​ക​ളും ഒ​പ്പു​വെ​ച്ചു.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഫു​ട്​​ബാ​ളി​ന്റെ​യും കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ​യും സ്വാ​ധീ​നം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ ​മെ​ഗാ​മേ​ള​യു​ടെ പേ​രി​നെ ഒ​പ്പം ചേ​ർ​ത്ത്​ പു​തു സീ​സ​ർ ക്ല​ബ്​ ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന​ത്. ദോ​ഹ എ​ക്​​സ്​​പോ​യു​ടെ പ​ങ്കാ​ളി​യാ​യി സീ​സ​ണി​ലെ ലീ​ഗി​ന്റെ പേ​ര്​ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ഖ​ത്ത​ർ സ്​​റ്റാ​ർ​സ്​ ലീ​ഗ്​ സി.​ഇ.​ഒ ഹാ​നി താ​ലി​ബ്​ ബ​ലാ​ൻ പ​റ​ഞ്ഞു.

കാ​യി​ക ടൂ​ർ​ണ​മെ​ന്റി​ന്റെ പ്ലാ​റ്റ്ഫോം വ​ഴി മി​ഡി​ലീ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ മേ​ള​യു​ടെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘാ​ട​ന ത​ല​ത്തി​ലും സാ​​ങ്കേ​തി​ക ത​ല​ത്തി​ലും രാ​ജ്യ​ത്തെ ഫു​ട്​​ബാ​ൾ എ​ല്ലാ അ​ർ​ഥ​ത്തി​ലും വി​ക​സി​പ്പി​ക്കു​ക​​യാ​ണ്​ ലീ​ഗി​ന്റെ ല​ക്ഷ്യ​മെ​ന്ന്​ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ദോ​ഹ എ​ക്​​സ്​​പോ ഓ​ർ​ഗ​നൈ​സി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി​യു​മാ​യ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ​അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ​തു​ർ​കി അ​ൽ സു​ബൈ​ഇ, ദോ​ഹ എ​ക്​​സ്​​പോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ അ​ലി അ​ൽ ഖൗ​റി എ​ന്നി​വ​ർ​ക്ക്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഹാ​നി താ​ലി​ബ്​ പ​റ​ഞ്ഞു.

ഒ​ന്ന​ര മാ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ എ​ക്​​സ്പോ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി മു​ഹ​മ്മ്​ അ​ലി അ​ൽ ഖൗ​റി പ​റ​ഞ്ഞു. ഖ​ത്ത​ർ സ്​​റ്റാ​ർ​സ്​ ലീ​ഗി​ന്റെ 50ാമ​ത്​ എ​ഡി​ഷ​നാ​ണ്​ ഇ​ത്ത​വ​ണ പ​ന്തു​രു​ളാ​ൻ തു​ട​ങ്ങു​ന്ന​ത്. പു​തു സീ​സ​ണി​ന്​ ബു​ധ​നാ​ഴ്​​ച കി​ക്കോ​ഫ്​ വി​സി​ൽ മു​ഴ​ങ്ങും. പു​തി​യ താ​ര​ങ്ങ​ളും ലോ​ക​വേ​ദി​ക​ളി​ൽ തി​ള​ങ്ങി​യ​വ​രു​മെ​ല്ലാ​മാ​യാ​ണ്​ പ​ല ക്ല​ബു​ക​ളും സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expoQatarhorticultural expoexpo stars league
News Summary - supports to expo-Expo Stars League
Next Story