Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസു​പ്രീം കൗ​ൺ​സി​ൽ...

സു​പ്രീം കൗ​ൺ​സി​ൽ യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
supreme council meeting
cancel
camera_alt

അ​മി​രി ദി​വാ​നി​ൽ ചേ​ർ​ന്ന സാ​മ്പ​ത്തി​ക, നി​ക്ഷേ​പ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു


ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സാ​മ്പ​ത്തി​ക, നി​ക്ഷേ​പ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ യോ​ഗം അ​മി​രി ദി​വാ​നി​ൽ ചേ​ർ​ന്നു. പു​തു​വ​ർ​ഷ​ത്തി​ൽ സു​പ്രീം കൗ​ൺ​സി​ലി​ന്റെ ആ​ദ്യ യോ​ഗ​മാ​ണ് ചേ​ർ​ന്ന​ത്. ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ വ​ർ​ഷം ചേ​ർ​ന്ന നാ​ലാ​മ​ത് സു​പ്രീം കൗ​ൺ​സി​ൽ യോ​ഗ തീ​രു​മാ​ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും വി​ല​യി​രു​ത്തി. നി​ല​വി​ലെ രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക​നി​ല​യും മു​ൻ​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. മാ​ന​വ​വി​ഭ​വ​ശേ​ഷി പ​ദ്ധ​തി​ക​ൾ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണം, പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തി​ന് കീ​ഴി​ലെ നി​ക്ഷേ​പ അ​വ​സ​ര പ​ദ്ധ​തി എ​ന്നി​വ സം​ബ​ന്ധി​ച്ച് വി​ശ​ക​ല​നം ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsSupreme Council Meeting
News Summary - Supreme Council meeting
Next Story