കോവിഡ് പ്രതിസന്ധി സർക്കാർ സാമ്പത്തിക പാക്കേജ് തുടരണമെന്ന് ശൂറാ കൗൺസിൽ
text_fieldsദോഹ: കോവിഡ് പ്രതിസന്ധിയിലുള്ള സ്വകാര്യ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള സർക്കാർ സാമ്പത്തിക സഹായം നീട്ടാൻ ശൂറാ കൗൺസിൽ സർക്കാറിനോട് ശിപാർശ ചെയ്തു. കോവിഡിെൻറ തുടക്കത്തിൽതന്നെ അമീർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പദ്ധതിക്കു കീഴിലാണ് സാമ്പത്തികസഹായം നൽകിത്തുടങ്ങിയത്. നിലവിലും ഖത്തറിൽ ഈ മേഖലകളിൽ പ്രതിസന്ധി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക സഹായം തുടരണമെന്നത് സംബന്ധിച്ച സാമ്പത്തിക വാണിജ്യ വകുപ്പ് കമ്മിറ്റിയുടെ നിർദേശങ്ങൾ ശൂറാ കൗൺസിൽ ചർച്ച ചെയ്തത്.
ഡെപ്യൂട്ടി സ്പീക്കർ മുഹമ്മദ് ബിൻ അബ്ദുല്ല അൽ സുലൈത്തിയുടെ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് യോഗം നടത്തിയത്. കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ മേഖലക്കായി ഖത്തർ ഡെവലപ്മെൻറ് ബാങ്കാണ് ദേശീയ ഗാരൻറി േപ്രാഗ്രാം പ്രഖ്യാപിച്ചിരുന്നത്. പ്രതിസന്ധി മറികടക്കുന്നതിനായി കമ്പനികൾക്ക് പലിശരഹിത വായ്പ നൽകാൻ പ്രാദേശിക ബാങ്കുകൾക്ക് ഇതിലൂടെ സാധിക്കുന്നുണ്ട്.
ഇതിനായി പ്രാദേശിക ബാങ്കുകൾക്ക് 100 ശതമാനം ഗാരൻറി നൽകുന്നതാണ് ഖത്തർ ഡെവലപ്മെൻറ് ബാങ്കിെൻറ പദ്ധതി. സ്വകാര്യ മേഖലക്ക് സാമ്പത്തിക, ധനകാര്യ പിന്തുണ നൽകുന്നതിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പ്രഖ്യാപിച്ച 75 ബില്യൻ റിയാലിെൻറ സാമ്പത്തിക പിന്തുണയിൽ, പ്രധാനമന്ത്രി പ്രാദേശിക ബാങ്കുകൾക്ക് നൽകിയ 300 കോടി റിയാലിെൻറ ഗാരൻറി പ്രകാരമാണിത്.
ധനകാര്യ മന്ത്രാലയത്തിെൻറയും ഖത്തർ സെൻട്രൽ ബാങ്കിെൻറയും രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളം നൽകുന്നതിനും വാടക നൽകുന്നതിനും പിന്തുണ നൽകുന്നതിനായിരിക്കും ഗ്രാൻറ് നൽകുക. കഴിഞ്ഞ വർഷമാണ് സാമ്പത്തികസഹായപദ്ധതി നടപ്പാക്കിത്തുടങ്ങിയത്. ഇതിനുപുറമേ സ്വകാര്യസ് ഥാപനങ്ങൾക്ക് ആറുമാസം വൈദ്യുതി, വെള്ളം ഫീസുകളും ഒഴിവാക്കിനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.