സുസ്ഥിരത: മാതൃകാ പ്രവർത്തനങ്ങളുമായി ലുലു
text_fieldsദോഹ: പരിസ്ഥിതി സൗഹൃദ, സംരക്ഷണ ശ്രമങ്ങളും കാർബൺ പുറന്തള്ളുന്നത് കുറക്കുന്നതിനും ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നത് കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചും സുസ്ഥിരതയിൽ മറ്റുള്ളവർക്ക് മാതൃകയാകുകയാണ് ലുലു ഹൈപ്പർമാർക്കറ്റുകൾ. അഞ്ചാമത് ഖത്തർ സുസ്ഥിരതാ വാരാഘോഷ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടി മറ്റുള്ളവർക്ക് കൂടി പ്രചോദനമാവുകയാണ് ലുലു. ഖത്തർ സുസ്ഥിരതാ ഉച്ചകോടിയിൽ 2019ലെ സുസ്ഥിരതാ പുരസ്കാരം ലുലു ഖത്തറിനായിരുന്നു.
സമൂഹത്തിലുടനീളം സുസ്ഥിരതാ ബോധവത്കരണം കൂടുതൽ ശക്തമാക്കുന്നതിന് ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിലിെൻറ നേതൃത്വത്തിലാണ് സുസ്ഥിരതാ വാരാഘോഷ പരിപാടികൾ. ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിൽ അംഗമായ ലുലു, കൗൺസിലുമായി ചേർന്ന് വിവിധ പദ്ധതികളിൽ സഹകരിച്ച് പ്രവർത്തിക്കുന്നുമുണ്ട്. ലുലുവിെൻറ നയങ്ങളിൽ പ്രഥമ പരിഗണനയിൽ പെടുന്നതാണ് സുസ്ഥിരതയെന്നും തങ്ങളുടെ കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്തം എന്നതിലുപരി സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും ലുലു ഗ്രൂപ് ഇൻറർനാഷനൽ മേധാവി ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ഖത്തർ നാഷനൽ വിഷൻ 2030നോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി കാർബൺ പുറന്തള്ളപ്പെടുന്നത് കുറക്കുക, ഭക്ഷ്യ അവശിഷ്ടങ്ങൾ കുറക്കുക, ആരോഗ്യകരമായ ഭക്ഷ്യശീലം വളർത്തുക, പരിസ്ഥിതി സൗഹൃദ പരിപാടികൾ ആവിഷ്കരിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് തുടരുന്നതെന്നും ഡോ. അൽതാഫ് വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് റീട്ടെയിൽ മേഖലക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നു വിശ്വസിക്കുന്നു. ഇതിെൻറ ഭാഗമാണ് പേപ്പർ ക്യാരി ബാഗുകളുടെ വിതരണവും കെട്ടിടങ്ങളിലും സ്റ്റോറുകളിലും ഊർജ ക്ഷമതാ ലൈറ്റ്നിങ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സ്റ്റോറുകളിലും 5000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ പ്ലാൻറ് ബേസ്ഡ് ഫുഡ് ഒപ്ഷൻസ്, ബയോഡിേഗ്രഡബിൾ ഷോപ്പിങ് ബാഗുകൾ, ബോറോ ബാഗ് സംവിധാനം, പരമ്പരാഗത ലൈറ്റുകളിൽനിന്ന് മാറി കെട്ടിടങ്ങളിലും സ്റ്റോറുകളിലും എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുക, ജല ഉപയോഗവും റീസൈക്ലിങ്ങും സംബന്ധിച്ച് ജീവനക്കാർക്കിടയിൽ ബോധവത്കരണം നടത്തുക, റീസൈക്ലിങ് േപ്രാത്സാഹിപ്പിക്കുക തുടങ്ങി നിരവധി പരിപാടികളാണ് സുസ്ഥിരത ലക്ഷ്യം വെച്ച് ലുലു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.