സിറിയ: പ്രധാനമന്ത്രിയും യു.എസ് വിദേശകാര്യ സെക്രട്ടറിയും ചർച്ച നടത്തി
text_fieldsദോഹ: സിറിയയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്ത് ഖത്തർ പ്രധാനമന്ത്രിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും ഫോൺ വഴി നടന്ന സംഭാഷണത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയത്.
സിറിയയുടെ ഐക്യം ഉറപ്പാക്കാനും സമധാനപൂർണമായ അധികാര കൈമാറ്റം സാധ്യമാക്കാനും സാധാരണ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. ഗസ്സയിലെയും മറ്റും വിഷയങ്ങളും ചർച്ച നടത്തിയതായും ഖത്തർ ന്യൂസ് എജൻസി റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റുമായും പ്രധാനമന്ത്രി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.