സിറിയന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; ഖത്തര്‍ ദേശീയ ദിനാഘോഷം റദ്ദാക്കി
text_fieldsദോഹ: ഡിസംബര്‍ 18 ന് നടക്കേണ്ട ഖത്തറിന്‍െറ ദേശീയ ദിനാഘോഷം റദ്ദാക്കിയതായി അമീര്‍ ശൈഖ് തമീം ഹമദ് ബിന്‍ ആല്‍ഥാനി അറിയിച്ചു. സിറിയയിലെ കിഴക്കന്‍ അലപ്പോയില്‍ ഭരണകുടത്തിന്‍െറ കൊടിയ ക്രൂരതകള്‍ നേരിടുന്ന ജനങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യമായാണ് ഈ തീരുമാനം. പരേഡും വൈമാനിക അഭ്യാസങ്ങളും അടക്കം ദേശീയ ദിനാഘോഷം ഉജ്ജ്വലമാക്കാനായി മാസങ്ങളായുള്ള ഒരുങ്ങള്‍ നടത്തി വരികയായിരുന്നു ഖത്തര്‍. അതിനിടെയിലാണ് പുതിയ തീരുമാനം.
അടിച്ചമര്‍ത്തപ്പെടുകയും തുടച്ചുമാറ്റപ്പെടുകയും ചെയ്യുന്ന അലപ്പോയിലെ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യമായാണ് ഖത്തറിലെ ദേശീയ ദിനാഘോഷം റദ്ദാക്കുന്നതെന്ന് അമീര്‍ ഖത്തര്‍ ന്യൂസ് ഏജന്‍സി വഴിയുള്ള പ്രസ്താവനയില്‍ പറഞ്ഞു.
അവശ്യസാധനങ്ങളും ആരോഗ്യ സേവനങ്ങളും നിഷേധിച്ച് സിവിലിയന്മാരെ പട്ടിണിക്കിട്ടും ബോംബ് വര്‍ഷിച്ചും കൊലചെയ്ത് സിറിയന്‍ ഭരണകൂടവും സഖ്യകക്ഷികളും മുമ്പോട്ട് നീങ്ങുന്നതെന്ന് ഖത്തര്‍ യു.എന്‍ അടക്കമുള്ള ലോക വേദികളില്‍ എല്ലാം ഖത്തര്‍ സംസാരിച്ചു.
ലോക മനസാക്ഷിയുടെ സജീവ ശ്രദ്ധയും ഇടപെടലും സിറിയന്‍ ജനതയുടെ രക്ഷക്കുവേണ്ടി ആവശ്യമാണ് എന്ന പ്രഖ്യാപനം നിരന്തരം ഉയര്‍ത്തി. ഈ വര്‍ഷം ജനുവരിയില്‍ സിറിയയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഖത്തര്‍ വിദേശകാര്യമന്ത്രി യു.എന്നിന് കത്തയച്ചിരുന്നു. അതിനൊപ്പം ഖത്തറിലെ സന്നദ്ധ സംഘനകളായ റാഫ്, ഈദ് ചാരിറ്റി, ഖത്തര്‍ ചാരിറ്റി എന്നിവയിലൂടെ സിറിയന്‍ ജനതയുടെ പട്ടിണിയുംപ്രാരാബ്ദങ്ങളും മാറ്റാന്‍ വേണ്ട സഹായങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.
കഴിഞ്ഞ മെയില്‍ ഖത്തര്‍ ചാരിറ്റി ഖുര്‍ആന്‍ റേഡിയോയുമായി സഹകരിച്ച് നടത്തുന്ന ‘തഫ്രീജ് കുര്‍ബ’ റിലീഫ് കാമ്പയിനിലൂടെ 55 ലക്ഷം ഖത്തര്‍ റിയാല്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി. സിറിയന്‍ ഭരണകൂടം ബോംബിട്ട് തകര്‍ത്ത സിറിയയിലെ അലപ്പോ നിവാസികള്‍ക്കായുള്ള പുനര്‍നിര്‍മ്മാണത്തിന് വേണ്ടിയായിരുന്നു ഇത്്.
കഴിഞ്ഞ മെയ് അഞ്ചിന് അലപ്പോ നഗരത്തിനും നിവാസികള്‍ക്കും ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഖത്തറിലെ പ്രശസ്തമായ ടോര്‍ച്ച് ടവര്‍ ചുവപ്പണിഞ്ഞതും ശ്രദ്ധ നേടിയ സംഭവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.