തൈക്വാൻഡോ ചാമ്പ്യൻഷിപ് ഐഡിയലിന് ഓവറോൾ കിരീടം
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂളുകളെ പങ്കെടുപ്പിച്ച് നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓവറോൾ ജേതാക്കളായി. ഐഡിയൽ സ്കൂൾ വേദിയായ മത്സരങ്ങളിൽ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള ആൺ, പെൺ വിഭാഗങ്ങളിലായി വിദ്യാർഥികൾ മാറ്റുരച്ചു. ആറു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.
ആൺകുട്ടികളുടെ വിഭാഗത്തിൽ ഐഡിയൽ സ്കൂൾ 186 പോയന്റും പെൺകുട്ടികളിൽ 165ഉം പോയന്റും നേടി ഓവറോൾ ജേതാക്കളായി.നവംബറിൽ ഇന്ത്യയിൽ നടക്കുന്ന ദേശീയ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കാനായി 33 വിദ്യാർഥികൾ യോഗ്യത നേടി. ബോയ്സ് അണ്ടർ 14ൽ അഞ്ച് ഗോൾഡ്, രണ്ട് സിൽവർ, ഒരു വെങ്കലം, അണ്ടർ 14 ഗേൾസിൽ നാല് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം, അണ്ടർ 17 ബോയ്സ്, ഗേൾസ് വിഭാഗങ്ങളിലായി 12 സ്വർണം, നാല് വെള്ളി, നാല് വെങ്കലം, അണ്ടർ 19, ബോയ്സ്-ഗേൾസ് വിഭാഗങ്ങളിലായി 12 സ്വർണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നീ മെഡലുകൾ ഐഡിയൽ വിദ്യാർഥികൾ സ്വന്തമാക്കി.
മികച്ച വിജയം നേടിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ശൈഖ് ഷമിം സാഹിബ് അഭിനന്ദിച്ചു.സ്കൂൾ മാർഷൽ ആർട്സ് പരിശീലകൻ അംസാദ് ഖാൻ, കായികാധ്യാപകൻ സുമൻ പൻവർ എന്നിവർ നേതൃത്വം നൽകി. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായി. വിവിധ വിഭാഗങ്ങളിലായി ഒമ്പത് സ്വർണം, 21 വെള്ളി, 18 വെങ്കല മെഡലുകളാണ് എം.ഇ.എസ് വിദ്യാർഥികൾ നേടിയത്. 30 വിദ്യാർഥികൾ ദേശീയതല മത്സരത്തിന് യോഗ്യത നേടി. വിജയികളെ പ്രിൻസിപ്പൽ ഹമീദ ഖാദർ അഭിനന്ദിച്ചു. പൊഡാർ പേൾ സ്കൂൾ വിദ്യാർഥികളും മികച്ച പ്രകടനം കാഴ്ചവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.