'ടാലൻടെക്സ്' പരീക്ഷ: രജിസ്ട്രേഷൻ 27 വരെ
text_fieldsദോഹ: 500 രൂപ ഫീസടച്ച് നിങ്ങളുടെ കുട്ടി ഈ പരീക്ഷയെഴുതിയാൽ രണ്ടുണ്ട് കാര്യം. കുട്ടികളിലെ ഒളിഞ്ഞിരിക്കുന്ന കഴിവ് കണ്ടെത്താനും സ്കോളർഷിപ്പിനുമുള്ള അവസരം. ഒപ്പം ഒരു കുരുന്നിെൻറ ജീവന് കരുതലുമാവാം. മാറാരോഗങ്ങളുള്ള കുട്ടികളെ പരിപാലിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ജീവകാരുണ്യ സംഘടനയായ സൊലസും കരിയർ ഇൻസ്റ്റിറ്റ്യൂട്ടായ 'അലനും' ചേർന്നു നടത്തുന്ന ടാലൻറ് ടെക്സ് മത്സര പരീക്ഷക്ക് ഒക്ടോബർ 27 വരെ രജിസ്റ്റർ ചെയ്യാം. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായി നടത്തുന്ന അഭിരുചി പരീക്ഷക്കായി മുടക്കുന്ന 500 രൂപ രജിസ്ട്രേഷൻ ഫീസിലെ മുഴുവൻ തുകയും 'സൊലസ്' വഴി മരുന്നുകളായി അർഹരിലെത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഒക്ടോബർ 30നാണ് ജി.സി.സിയിലെയും നേപ്പാൾ, ഇന്ത്യ മേഖലയിലെയും വിദ്യാർഥികൾക്കായി 'ടാലൻടെക്സ്' പരീക്ഷ നടക്കുന്നത്. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക്: +974 3016 8000, 5540 3288. https://bit.ly/3leNuNW.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.