താനൂർ ബോട്ടപകടം; പ്രവാസി സംഘടനകൾ അനുശോചിച്ചു
text_fieldsഇൻകാസ്
ദോഹ: താനൂരിലെ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെയും കുടുംബങ്ങളുടെയും വേദനയിൽ പങ്കുചേർന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ.വി. ബോബൻ അനുശോചന പ്രസംഗം നടത്തി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിൽ അധികാരികളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതിൽ നടപടി സ്വീകരിക്കണമെന്നും ഇനിയും ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ സ്വാഗതവും ട്രഷറർ ഈപ്പൻ തോമസ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ ഐ.സി.സി സെക്രട്ടറി അബ്രഹാം കെ. ജോസഫ്, സെൻട്രൽ കമ്മിറ്റി നേതാക്കൾ, വിവിധ ജില്ല കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ഡബ്ല്യു.എം.സി
വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് അനുശോചിച്ചു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും പ്രത്യാശയും പ്രകടിപ്പിച്ചു. യോഗത്തിൽ പ്രസിഡന്റ് സുരേഷ് കരിയാട്, ജനറൽ സെക്രട്ടറി കാജൽ മൂസ, ജെബി കെ. ജോൺ, ശരണ്യ, ബിതിൻ ദാസ്, വർഗീസ് വർഗീസ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, രഞ്ജിത് കുമാർ ചാലിൽ, നസീമ മാമ്പ്ര, മിനി രാജീവ്, എഡ് വിൻ സെബാസ്റ്റ്യൻ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.