സ്മാർട്ട് ഇ.വി ചാർജിങ് പ്ലാറ്റ്ഫോമുമായി ‘തർഷീദ്’
text_fieldsദോഹ: ഖത്തർ സ്മാർട്ട് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് തർഷീദ്.
വാർത്താവിനിമയ, ഐ.ടി മന്ത്രാലയവുമായി സഹകരിച്ചാണ് കഹ്റമക്കു (ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ) കീഴിൽ ഇ.വി സ്റ്റേഷൻ ഒരുക്കിയത്.
ദോഹയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ കഹ്റമ പ്രസിഡന്റ് ഈസ്സ ബിൻ ഹിലാൽ അൽ കുവാരി ഇ.വി ചാർജിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു.
സ്മാർട്ട് പ്ലാറ്റ്ഫോം ഉദ്ഘാടനത്തിന്റെ ഭാഗമായി ഇ.വി ടെസ്റ്റ് ഡ്രൈവ് ചെയ്യാനും ഇലക്ട്രിക് വാഹനങ്ങളുടെ കാര്യക്ഷമതയെയും പ്രകടനത്തെയുംകുറിച്ച് കൂടുതലറിയാനും സംഘാടകർക്ക് അവസരവും ഒരുക്കിയിരുന്നു. പ്ലാറ്റ്ഫോം പരിചയപ്പെടാനും ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കാനും ഒരു കേന്ദ്രവും സ്ഥാപിച്ചു.
സ്മാർട്ട് ഇ.വി ചാർജിങ് സൊലൂഷ്യൻ പ്രവർത്തനക്ഷമമാക്കുന്നതിനും വ്യക്തികളുടെയും കമ്പനികളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്.
ഇ.വി ചാർജ് ചെയ്യുന്നതിന്റെ അനുഭവം കാര്യക്ഷമമാക്കുന്നതിനും പ്ലാറ്റ്ഫോം ശ്രമിക്കുന്നു.
ഐഡന്റിറ്റി മാനേജ്മെന്റ്, ജി.ഐ.എസ് സേവനങ്ങൾ, അറിയിപ്പ് പാക്കേജുകൾ, ഡാഷ്ബോർഡ് സേവനങ്ങൾ, ഡേറ്റ റിപ്പോർട്ടിങ് എന്നിവ ഇതിലുൾപ്പെടുന്നു.
കൂടുതൽ പരിസ്ഥിതി സൗഹൃദ ലോകം സൃഷ്ടിക്കാൻ സഹായിക്കുന്ന മികച്ചതും സുസ്ഥിരവുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിലും പുതിയ പ്ലാറ്റ്ഫോം പ്രധാന പങ്ക് വഹിക്കും.
ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്തുന്നത് എളുപ്പമാക്കുന്ന സേവനങ്ങളും പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.