നികുതി വകുപ്പ് സേവനം ലളിതമാക്കി പുതിയ വെബ്സൈറ്റ്
text_fieldsദോഹ: ഏറെ പുതുമകൾ ഉൾക്കൊള്ളിച്ച് ജനറൽ ടാക്സ് അതോറിറ്റി (ജി.ടി.എ)യുടെ പുതിയ വെബ്സൈറ്റ്. നികുതിദായകർക്കും മറ്റു ഉപഭോക്താക്കൾക്കും നൂതന ഡിജിറ്റൽ അനുഭവം നൽകുന്നതാണ് പുതിയ വെബ്സൈറ്റ്. ഉന്നത നിലവാരത്തോടെ അത്യാധുനിക ഇലക്ട്രോണിക് ഡിസ്പ്ലേ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അനായാസ ബ്രൗസിങ്ങും വെബ്സൈറ്റ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
നികുതി സംവിധാനത്തിന്റെ കാര്യക്ഷമത കൂടുതൽ മെച്ചപ്പെടുത്തുന്നതിനോടൊപ്പം നികുതിദായകരുടെ സംതൃപ്തിയും വർധിപ്പിക്കുന്നതിനാണ് ഈ നവീകരണം ലക്ഷ്യമിടുന്നതെന്ന് ജി.ടി.എ പ്രസ്താവനയിൽ വ്യക്തമാക്കി. നവീകരിച്ച ജി.ടി.എ വെബ്സൈറ്റ് gta.gov.qa മികച്ച ഡിജിറ്റൽ ഇടപഴകൽ പ്ലാറ്റ്ഫോമാണ് മുന്നോട്ട് വെക്കുന്നത്. സുതാര്യത ഉറപ്പാക്കാനും നികുതി വിവരങ്ങളിലേക്കും സേവനങ്ങളിലേക്കും പ്രവേശനം സുഗമമാക്കുന്നതിനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.