കെടുതികൾ അനുഭവിക്കാത്തവർ യുദ്ധത്തിന് മുറവിളി കൂട്ടുന്നു
text_fieldsദോഹ: ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിലൂടെ ആഴ്ന്നിറങ്ങി, വര്ത്തമാനകാല രാഷ്ട ്രീയവും ഭൂതകാലമിത്തും കൂട്ടിയിണക്കിയ നോവലാണ് ‘സുഗന്ധി എന്ന ആണ്ടാൾ ദേവന ായകി’. പട്ടാളത്തിെൻറയും എൽ.ടി.ടി.ഇയുടെയും ഇടയിൽ ചതഞ്ഞരഞ്ഞ സാധാരണ മനുഷ്യരെ വ്യ ത്യസ്തമായ ആഖ്യാനത്തിലൂടെ വായനക്കാരന് മുന്നിൽ ടി.ഡി. രാമകൃഷ്ണൻ അവതരിപ്പിച് ചു. ശ്രീലങ്കൻ പട്ടാളത്തിെൻറയും എൽ.ടി.ടി.ഇ(ലിബറേഷൻ ടൈഗേഴ്സ് ഫോർ തമിൾ ഇൗഴം)യുടെ യും മനുഷ്യവിരുദ്ധത കൃത്യമായി വരച്ചിട്ട നോവലിസ്റ്റ്. ‘യൂത്ത് ഫോറം’ നടത്തിയ പൊ തുസമ്മേളനത്തിൽ പെങ്കടുക്കാൻ ദോഹയിൽ എത്തിയ അദ്ദേഹം ‘ഗൾഫ്മാധ്യമ’വുമായി സംസാര ിക്കുന്നു.
യുദ്ധം സൃഷ്ടിക്കുന്നത് ആയുധവ്യാപാരികൾ
യുദ്ധങ്ങളും സംഘർഷങ ്ങളും സൃഷ്ടിക്കുന്നത് ആയുധവ്യാപാരികളാണ്. ചില രാജ്യങ്ങൾ സമാധാനചർച്ചകളുടെ ഇട നിലക്കാരായി വരുന്നു. ശ്രീലങ്കയിൽ മധ്യസ്ഥത വഹിച്ചിരുന്നത് നോർവേ ആയിരുന്നു. ഒര ുേവള പ്രശ്നങ്ങൾ രമ്യമായി തീർക്കാനുള്ള സാഹചര്യം എൽ.ടി.ടി.ഇ നേതാവ് പ്രഭാകരന് കൈവന്നിരുന്നു. എന്നാൽ നിങ്ങൾക്ക് വൻശക്തിയുണ്ടെന്ന് അവരെ പറഞ്ഞുവിശ്വസിപ്പിച്ചു. ഇല്ലാത്ത ഇൗ ബലത്തിലാണ് എൽ.ടി.ടി.ഇ സായുധപോരാട്ടം തുടർന്നത്. ആയുധവ്യാപാരികൾ സർക്കാറുകൾക്ക് ആയുധം വിൽക്കും. അതിനേക്കാൾ ഇരട്ടി വിലക്ക് തീവ്രവാദികൾക്കും. അതിനാലാണ് ഒരിടത്തെല്ലങ്കിൽ മറ്റൊരിടത്ത് സംഘർഷങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നത്. അഫ്ഗാനിൽ സംഘർഷം അവസാനിച്ചപ്പോൾ സിറിയ, സുഡാൻ പോലുള്ള രാജ്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. കശ്മീരിലും സംഭവിക്കുന്നത് ഇതുതന്നെയാണ്. പ്രശ്നം തീരണമെന്ന് ആഗ്രഹിക്കാത്ത കുടിലശക്തികളുണ്ട്. സാധാരണ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. കെടുതികൾ അനുഭവിക്കാത്തവരാണ് യുദ്ധത്തിന് മുറവിളി കൂട്ടുന്നത്.
എൽ.ടി.ടി.ഇ തിരിച്ചുവരവ്?
എൽ.ടി.ടി.ഇക്ക് തിരിച്ചുവരുണ്ടാകില്ല എന്ന് പൂർണമായി പറയാൻ കഴിയില്ല. എന്നാൽ ശ്രീലങ്കയിലെ ജനങ്ങൾക്കിടയിൽ അക്രമങ്ങൾക്കെതിരായ ശക്തമായ മനോഭാവം വളർന്നുകഴിഞ്ഞിട്ടുണ്ട്. അടുത്ത തലമുറ പോലും ഭീഷണിയാകരുത് എന്ന് കരുതിയാണ് പ്രഭാകരെൻറ മക്കളെയും പട്ടാളം കൊന്നത്. തമിഴ് പുലികളുടെ ടി.വി. ചാനലിെൻറ അവതാരകയെ പോലും ഇല്ലാക്കിയിട്ടുണ്ട്.
ഭരണകൂടം സംഘർഷത്തിലൂടെ അധികാരം ൈകയാളും
2009 ല് ശ്രീലങ്കയില് തമിഴ് വിമോചനപ്പോരാട്ടങ്ങളെ അടിച്ചമര്ത്തി ആഭ്യന്തരയുദ്ധത്തിന് പ്രസിഡൻറായിരുന്ന രാജപക്ഷെ വിരാമമിട്ടു. ഇത് വൻവിജയം എന്ന രൂപത്തിലായപ്പോൾ അദ്ദേഹം ഹീറോ ആയി. എന്നാൽ ലക്ഷക്കണക്കിന് തമിഴരെ പട്ടാളം കൊന്നൊടുക്കിയാണ് ആഭ്യന്തരയുദ്ധത്തിന് അവസാനമാകുന്നത്. സ് ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. ബലാൽസംഘം ചെയ്യപ്പെട്ടു. കശ്മീർ വിഷയത്തിലും രാഷ്ട്രീയനേട്ടം ൈകയാളാനാണ് മോദിയും ശ്രമിക്കുന്നത്. എന്നാൽ ആ ശ്രമം വേണ്ടത്ര വിജയിപ്പിക്കാൻ സാധിച്ചില്ല. യുദ്ധം അവസാനിച്ചിട്ടും ശ്രീലങ്കയിൽ സിംഹളർ മുസ്ലിംകളോട് ശത്രുതാപരമായാണ് പെരുമാറുന്നത്. ആർ.എസ്.എസിനെ പോലെ പ്രവർത്തിക്കുന്ന സംഘമാണ് ശ്രീലങ്കയിലെ ബുദ്ധബലസേന.
മോദി ഭരണം രാജ്യത്തെ പിന്നോട്ടടിപ്പിച്ചു
സാമ്പത്തിക–രാഷ്ട്രീയ–പ്രതിരോധ–അന്താരാഷ്ട്ര മേഖലയിൽ ഇന്ത്യയെ ഏറെ പുറകോട്ടടിപ്പിക്കുകയാണ് മോദി ഭരണം ചെയ്തത്. രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാത്ത തരത്തിലാണ് അന്താരാഷ്ട്ര നയതന്ത്രമേഖലയിൽ കാര്യങ്ങൾ ചെയ്തത്. റഫാൽ ഇടപാട് ഇതിന് തെളിവാണ്. ചൈനയിൽ നിന്നുള്ള ഭീഷണി നേരിടാൻ സർക്കാറിന് കഴിഞ്ഞില്ല. ഇത്രയും മോശമായി കശ്മീർ വിഷയം കൈകാര്യം ചെയ്ത മെറ്റാരു ഭരണം മുമ്പുണ്ടായിട്ടില്ല.
കുത്തിവെച്ച വർഗീയതയാണ് വലിയ വിപത്ത്
മോദിയെയും ബി.ജെ.പിയെയും ഒരു പക്ഷേ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിഞ്ഞേക്കും. എന്നാൽ സാധാരണ ജനങ്ങളിലടക്കം അവർ കുത്തിവെച്ച വെറുപ്പിേൻറയും വർഗീയതയുടെയും വിഷം ഇല്ലാതാക്കുക എന്നതാണ് ഏറ്റവും ദുഷ്കരം. രാജ്യത്തിനുണ്ടായ ഏറ്റവും വലിയ കോട്ടം അതാണ്. ഒരു മതേതര ജനാധിപത്യ രാജ്യമായി ഇന്ത്യ നിലനിൽക്കണമോ എന്ന് തീരുമാനിക്കപ്പെടേണ്ട തെരഞ്ഞടുപ്പാണ് വരാൻ പോകുന്നത്. എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഇൗ ഗൗരവത്തിൽ അതിനെ കാണുന്നില്ല. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് വേണ്ടത്. എന്നാൽ അതത് സംസ്ഥാനങ്ങളിലെ താൽപര്യങ്ങൾ മുനിർത്തി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ രാജ്യത്തിെൻറ പൊതുതാൽപര്യത്തിന് പ്രാധാന്യം നൽകുന്നില്ല.
ന്യൂനപക്ഷ തീവ്രവാദം വിപരീത ഫലമുണ്ടാക്കുന്നു
ഭൂരിപക്ഷ തീവ്രവാദത്തെ പ്രതിരോധിക്കാൻ എന്ന പേരിൽ മുസ്ലിംകളിൽ അടക്കം ന്യൂനപക്ഷ വിഭാഗങ്ങളിലെ ചിലരിൽ ഉള്ള തീവ്രവാദ പ്രവർത്തനങ്ങൾ വിപരീത ഫലമാണുണ്ടാക്കുന്നത്. ഹിന്ദുഫാഷിസത്തിന് നല്ല വളമായി ഇത് മാറുകയാണ്.
ഫാഷിസം ഹിന്ദുക്കൾക്ക് എതിര്
ബി.ജെ.പിയും ആർ.എസ്.എസും മോഹിക്കുന്നതുപോലുള്ള സമ്പൂർണ ഭരണം ഇന്ത്യയിൽ അവർക്ക് നേടാനാവുന്ന ഘട്ടം വരികയാണെങ്കിൽ മുസ്ലിംകളേക്കാളും ക്രിസ്ത്യാനികളേക്കാളും അധികം പ്രശ്നങ്ങൾ ഉണ്ടാവുക ഹിന്ദുക്കൾക്ക് തന്നെയാണ്. ഏറെ സ്വാതന്ത്ര്യം ഉള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് ഇന്ന് ഹിന്ദുമതത്തിൽ ഉള്ളത്. പലവിധ ൈദവങ്ങളെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഹിന്ദുമതത്തിന് കൃത്യമായ ചട്ടക്കൂടും സംഘടിത രൂപവും ഉണ്ടാക്കി അതിന് മുകളിൽ ആർ.എസ്.എസ് അധീശത്വം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ഇത് എല്ലാ വിഭാഗം ഹിന്ദുമത വിശ്വാസികൾക്കും എതിരാവുകയാണ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.