50 തികച്ച് ടീ ടൈം; ഫരീജ് അല്‍ മനാസീറില് പ്രവര്‍ത്തനമാരംഭിച്ചു
text_fieldsദോഹ: ചായപ്രേമികളുടെ പ്രിയപ്പെട്ട കേന്ദ്രമായ 'ടീ ടൈം'ഗ്രൂപ്പിെൻറ ബ്രാഞ്ചുകളുടെ എണ്ണം 50ലെത്തി. ഫരീജ് അല്‍ മനാസീറില് പുതിയ ഔട്ലറ്റ് പ്രവര്ത്തനമാരംഭിച്ചുകൊണ്ടാണ് സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ബ്രാൻഡ് 'ഫിഫ്റ്റി' തിളക്കത്തിലെത്തിയത്. നാസര്‍ ജമാല്‍ നാസര്‍ റബീഹ് അല്‍ കഅബിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ കരീം പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. രണ്ട് പതിറ്റാണ്ടോളമായി സ്വദേശികളുടെയും വിദേശികളുടെയും പ്രിയങ്കരമായ ബ്രാന്‍ഡായി മാറിയ ടീ ടൈം ഗ്രൂപ്പ് അതിെൻറ ജൈത്രയാത്ര തുടരുകയാണ്. സിറ്റി സെൻററിലും വില്ലാജിയോ മാളിലുമുള്ള പ്രീമിയം ഔട്ട്ലെറ്റുകൾ ഉൾപ്പെടെ ഖത്തറിെൻറ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന ശാഖകൾ ടീ ടൈം ഗ്രൂപ്പിെൻറ ജനകീയത അടയാളപ്പെടുത്തുന്നു. സവിശേഷമായ ചായയോടൊപ്പം മുന്നൂറിലധികം വിഭവങ്ങളാൽ ധന്യമായ മെനു എല്ലാതരം ഭക്ഷണപ്രിയരെയും തൃപ്തിപ്പെടുത്തി സ്വീകാര്യത നേടിക്കഴിഞ്ഞു. കഴിഞ്ഞ കാലയളവിൽ ഖത്തറിലെ കലാ കായിക സാംസ്കാരിക മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യം കൂടിയാണ് ടീ ടൈം ഗ്രൂപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.