ഇന്ത്യൻ സ്കൂളുകളിൽ അധ്യാപക ദിനാഘോഷം
text_fieldsദോഹ: പ്രിയപ്പെട്ട അധ്യാപകർക്ക് സ്നേഹവും ആദരവും പകർന്ന് ദേശീയ അധ്യാപകദിനം ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ ആഘോഷിച്ചു. വിവിധ കലാ സാംസ്കാരിക പരിപാടികൾ ഉൾക്കൊള്ളിച്ചായിരുന്നു സ്കൂളുകൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ ദിനാഘോഷം നടത്തിയത്.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വിദ്യാർഥികൾ നേതൃത്വം നൽകി. സ്കൂൾ പ്രസിഡന്റ് റഷീദ് അഹമ്മദ് അധ്യാപകദിന സന്ദേശം നൽകി. പ്രിൻസിപ്പൽ റഫീഖ് റഹിം, വൈസ് പ്രിൻസിപ്പൽ ഡോ. സലിൽ ഹസൻ എന്നിവർ സംസാരിച്ചു. നോബ്ൾ ഇന്റർനാഷനൽ സ്കൂളിൽ അധ്യാപക ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾ ക്ലാസുകൾ നയിച്ചു. സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥികളാണ് വിവിധ ക്ലാസുകളിൽ അധ്യാപകരായി വേഷമണിഞ്ഞത്.
സ്കൂൾ ചെയർമാൻ ഹുസൈൻ മുഹമ്മദ് യു, ജനറൽ സെക്രട്ടറി ബഷീർ കെ.പി, അക്കാദമിക് ഡയറക്ടർ മുനീർ അഹമ്മദ്, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ അധ്യാപകർക്ക് ആശംസ നേർന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രിൻസിപ്പൽമാരായ ജയ്മോൻ ജോയ്, ഷിഹാബുദ്ദീൻ, റോബിൻ കെ. ജോസ്, നോബ്ൾ സ്കൂൾ ഹെഡ് ഓഫ് സെക്ഷൻസ് നിസാർ കെ, മുഹമ്മദ് ഹസ്സൻ, പത്മ അരവിന്ദ്, ഹാജറ ബാനു, അസ്മ റോഷൻ എന്നിവർ പങ്കെടുത്തു.
എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ ആഘോഷ ചടങ്ങിൽ ഗവേണിങ് ബോഡി പ്രസിഡന്റ് ഡോ. കെ.പി. നജീബ് മുഖ്യാതിഥിയായി. പുതുതലമുറയെ വാർത്തെടുക്കുന്നതിലെ അധ്യാപക സമൂഹത്തിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. പ്രിൻസിപ്പൽ ഹമീദ ഖാദർ സംസാരിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ നൂറുശതമാനം ഹാജർ നിലനിർത്തിയവർ, സി.ബി.എസ്.ഇ പരീക്ഷകളിൽ മുഴുവൻ മാർക്ക് നേടിയ വിദ്യാർഥികളുടെ ചുമതല വഹിച്ചവർ എന്നീ അധ്യാപകരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.