പ്രതിസന്ധിയിലും അധ്യാപകർ നയിക്കുന്നു
text_fieldsദോഹ: രാജ്യത്തിൻെറ ഭാഗധേയം നിർണയിക്കുന്നതിൽ അധ്യാപകരുടെ മഹത്തായ പങ്ക് വിളിച്ചോതി ലോക അധ്യാപകദിനം ആഘോഷിച്ചു. ദീർഘനാളുകളായി ഖത്തറിൽ സേവനമനുഷ്ഠിക്കുന്ന 110 അധ്യാപകരെ വിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ആദരിച്ചു.
വിവിധ രാജ്യക്കാരായ വിവിധ സർക്കാർ സ്കൂളുകളിൽ 30 വർഷത്തോളമായി ജോലി ചെയ്യുന്നവരെയാണ് ആദരിച്ചത്. 'ശാസ്ത്രത്തിൻെറ ദൂതൻമാർക്ക് നന്ദി' എന്ന തലെക്കട്ടിൽ മന്ത്രാലയം സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിലായിരുന്നു ആദരം. അധ്യാപകരുെട സേവനം എക്കാലത്തും മഹത്തരമാണെന്നും വിദ്യാർഥികൾക്ക് അറിവ് നൽകുന്ന അധ്യാപകരെ ബഹുമാനിക്കുന്നതായും വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വാഹിദ് അൽ ഹമ്മാദി പറഞ്ഞു. 'പ്രതിസന്ധിയിലും അധ്യാപകർ നയിക്കുന്നു, ഭാവിയെ അടയാളപ്പെടുത്തുന്നു' എന്ന തലെക്കട്ടിലാണ് ഇപ്രാവശ്യത്തെ അധ്യാപകദിനാചരണം നടത്തിയത്. കോവിഡ് ആരോഗ്യമേഖലയിൽ മാത്രമല്ല പ്രതിസന്ധി സൃഷ്ടിച്ചത്. വിദ്യാഭ്യാസമേഖലയിൽ അടക്കം അത് വൻ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് ലോകത്ത് ഏറ്റവും സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കുന്ന രാജ്യങ്ങളിലൊന്നാണ് ഖത്തർ. സർക്കാർ മേഖലയിൽ 56 രാജ്യങ്ങളിൽനിന്നുള്ള വിദ്യാഭ്യാസ വിദഗ്ധരും സ്വകാര്യമേഖലയിൽ 105 രാജ്യങ്ങളിൽനിന്നുള്ള അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്.
2019 -2020 അധ്യയനവര്‍ഷത്തില്‍ ഖത്തറില്‍നിന്നുള്ള 219 അധ്യാപകരാണ് പൊതുവിദ്യാലയങ്ങളുടെ ഭാഗമായത്. വിദ്യാഭ്യാസ മന്ത്രാലയം അതിെൻറ 'തുമൂഹ്' പ്രോഗ്രാമിലൂടെ ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് എജുക്കേഷനിലേക്ക് വിദ്യാര്‍ഥികളെ അയക്കുന്നുണ്ട്.
ആകെ 511 വിദ്യാര്‍ഥികള്‍ ഈ പ്രോഗ്രാമില്‍ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ 420 പേര് ഖത്തരികളും 91 പേര് ഖത്തറിലെ താമസക്കാരുമാണ്. രാജ്യത്തെ എല്ലാ സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപക ജീവനക്കാരുടെ എണ്ണം 2335 ആണ്.
ഇതില്‍ 66 ശതമാനം പേര് പുരുഷന്മാരാണ്. പ്രൈമറി തലം മുതല്‍ യൂനിവേഴ്സിറ്റി തലം വരെയുള്ളത് 9893 അധ്യാപകരാണ്. ഇതില്‍ 53.3 ശതമാനം പേര് വനിതകള്‍.
രാജ്യത്ത് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ സേവനങ്ങളും സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. പ്രൈമറി തലം മുതല്‍ യൂനിവേഴ്സിറ്റി തലം വരെ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും വർഷംതോറും വര്‍ധനവുണ്ടാകുന്നുണ്ടെന്ന് ആസൂത്രണസ്ഥിതിവിവര കണക്ക് മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. 2016 -17 കാലയളവില്‍ 1.46 ലക്ഷം പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. ഇതില്‍ 51.2 ശതമാനം പേര് ആണ്‍കുട്ടികളും 48.8 ശതമാനം പേര് പെണ്‍കുട്ടികളുമാണ്. പ്രിപ്പറേറ്ററി, സെക്കൻഡറി തലങ്ങളില്‍ 2016 -17 അധ്യയനവര്‍ഷത്തില്‍ 1,02,000 വിദ്യാര്‍ഥികളാണുള്ളത്. ഇതില്‍ 51.3 ശതമാനം പേര് ആണ്‍കുട്ടികളാണ്.
ഇതേ അധ്യയനവര്‍ഷം സർവകലാശാല തലത്തിലുണ്ടായിരുന്നത് 31,000 വിദ്യാര്‍ഥികള്‍. ഇതില്‍ 68.8 ശതമാനം പെണ്‍കുട്ടികളും 31.2 ശതമാനം ആണ്‍കുട്ടികളുമാണ്. സര്‍വകലാശാല ബിരുദധാരികളുടെ എണ്ണം 5521 ആയിരുന്നു. ഇതില്‍ 66.4 ശതമാനം പെണ്‍കുട്ടികളായിരുന്നു. ആണ്‍കുട്ടികള്‍ നേരത്തേതന്നെ തൊഴില്‍വിപണിയിലേക്ക് പ്രവേശിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ സര്‍വകലാശാല ബിരുദപഠനം പൂര്‍ത്തീകരിക്കാന്‍ താല്പര്യപ്പെടുന്നതായാണ് ആസൂത്രണസ്ഥിതിവിവരകണക്ക് മന്ത്രാലയത്തിെൻറ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം സ്വകാര്യസ്കൂളുകള്‍ തുടങ്ങുന്നതിന് അധികൃതർ പ്രോത്സാഹനം നല്‍കുന്നുമുണ്ട്. വിവിധ വിദ്യാഭ്യാസ തലങ്ങളില്‍ വലിയതോതിലുള്ള വികസനം നടക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.