അൽമദ്റസ അൽ ഇസ്‌ലാമിയ അധ്യാപക പരിശീലനം
text_fieldsദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയുടെ (സി.ഐ.സി) കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ വെച്ച് ‘തൻശീത്ത്’ അധ്യാപക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അധ്യാപനത്തിലെ പുതിയ സങ്കേതങ്ങൾ പരിചയപ്പെടുത്തുകയും ധാർമിക വിദ്യാഭ്യാസത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യാനുദ്ദേശിച്ചായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയിലെ പുതിയ പ്രവണതകളും വികാസങ്ങളും പരിചയപ്പെടുത്തുക, കുട്ടികളുടെ മനഃശാസ്ത്രം, ഫലപ്രദമായ ക്ലാസ്റൂം മാനേജ്മെന്റ്, മൂല്യനിർണയം എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ പരിശീലന പരിപാടി. വിജ്ഞാനം നേടുക എന്നതിനപ്പുറം ജീവിത വിജയം നേടുക എന്ന ലക്ഷ്യം അടിസ്ഥാനപ്പെടുത്തിയാകണം മദ്രസ വിദ്യാഭ്യസമെന്ന് സി.ഐ.സി പ്രസിഡണ്ട് ടി.കെ കാസിം ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
പെരുമ്പിലാവ് അൻസാർ ടീച്ചേഴ്സ് ട്രെയിനിങ് പ്രിൻസിപ്പൽ ഡോ. മഹ്മൂദ് ശിഹാബ് അധ്യാപകരെ പരിശീലനത്തിന് നേതൃത്വം നൽകി. സാമൂഹികവും വൈജ്ഞാനികവുമായ മേഖലയിലെ നൂതനമായ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കി സ്വയം നവീകരിച്ചാൽ മാത്രമേ ഒരു നല്ല അധ്യാപകനാവാൻ കഴിയൂ എന്ന് അദ്ദേഹം അധ്യാപകരെ ഓർമിപ്പിച്ചു. കുട്ടികളുടെ മനഃശാസ്ത്രം എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ഖലീൽ അധ്യാപകരുമായി സംവദിച്ചു. പാനൽ ചർച്ചയിൽ ഡോ. താജ് ആലുവ, ഡോ. മഹമൂദ് ശിഹാബ്, ദോഹ മദ്റസ പ്രിൻസിപ്പൽ ഡോ. അബ്ദുൽ വാസിഹ്, വക്ര മദ്രസ പ്രിൻസിപ്പൽ എം.ടി. ആദം എന്നിവർ പങ്കെടുത്തു. അൻവർ ഹുസൈൻ ചർച്ച നിയന്ത്രിച്ചു. സി.ഐ.സി വൈസ് പ്രസിഡന്റ് അർഷദ് ഇ, വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ മൊയിനുദ്ദീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത അധ്യാപകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.