ടീം തിരൂർ ഖത്തർ വാർഷിക സംഗമം സംഘടിപ്പിച്ചു
text_fieldsദോഹ: ഖത്തറിലെ തിരൂർ സ്വദേശികളുടെ കൂട്ടായ്മയായ ടീം തിരൂർ ഖത്തറിന്‍റെ വാർഷിക സംഗമം തിരൂർ ഫെസ്റ്റ് സീസൺ മൂന്ന് ഐഡിയൽ സ്കൂളിൽ അരങ്ങേറി. അടിയന്തിരമായി ഇന്ത്യയിലേക്ക് പോകേണ്ടി വന്ന പ്രസിഡന്‍റ് അഷ്‌റഫ് ചിറക്കലിന്‍റെ അഭാവത്തിൽ സലീം കൈനിക്കര അധ്യക്ഷത വഹിച്ചു.
രാജ്യത്തു കോവിഡ് ഉയർന്നു വന്ന സമയത്തു പ്രസിഡന്‍റ് അഷറഫ് ചിറക്കലിന്‍റെ നേതൃത്വത്തിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് ടീം തീരൂർ കാഴ്ചവെച്ചത്. കോവിഡ് കാരണം കുടുങ്ങിയ പ്രവാസികളെ നാട്ടിൽ എത്തിക്കാനായി ദോഹയിൽ നിന്ന് കാലിക്കറ്റ് ലേക്ക് ഒരു ചാർട്ടേഡ് വിമാനം ഒരുക്കുകയും യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകുകയും ചെയ്തു. അംഗങ്ങളിൽ വീടുണ്ടാക്കാൻ ബുദ്ധിമുട്ടുന്നവർക്ക് അവരെ കണ്ടെത്തി വീട് വച്ച് നൽകി. ഖത്തർ ചാരിറ്റിയുമായി ചേർന്ന് ഇഫ്ത്താർ കിറ്റ് വിതരണം, ഹമദ് മെഡിക്കൽ കോർപറേഷനുമായി ചേർന്ന് രക്ത ദാന ക്യാമ്പ്, കൂടാതെ മറ്റു നിരവധി സാമൂഹിക സാംസ്‌കാരിക പ്രവർത്തങ്ങൾ എന്നിവയും ടീം തിരൂർ സംഘടിപ്പിച്ചു
ചീഫ് കോർഡിനേറ്റർ സദീർ അലിയുടെ സ്വാഗതം പറഞ്ഞു. റേഡിയോ മിർച്ചി ഖത്തർ തലവൻ അരുൺ ലക്ഷ്മണൻ പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുൽ റഊഫ് കൊണ്ടോട്ടി, രക്ഷാധികാരികളായ അബ്ദുളള ഹാജി ടോക്യോ ഫ്രൈറ്റ്, സൈഫൂട്ടി പി.ടി ഇന്ത്യൻ സൂപ്പർ മാർക്കറ്റ്, വൈസ് പ്രസിഡന്‍റ് ജാഫർ റീട്ടെയ്ൽ മാർട്ട്, സെക്രട്ടറി നൗഷാദ് പൂക്കയിൽ, കോർഡിനേറ്റർ സമീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ട്രഷറർ ഫൈറോസ് നന്ദിയും പറഞ്ഞു. കോവിഡ് മാറി വരുന്ന സാഹര്യത്തിൽ തുടർന്നും വിപുലമായ പല പരിപാടികളും ടീം തിരൂർ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുന്നതായി പ്രസിഡന്‍റ് അഷറഫ് ചിറക്കൽ അറിയിച്ചു. കേരളത്തിലെ ഉത്സവ പ്രതീതി സൃഷ്ടിക്കുന്ന രീതിയിലായിരുന്നു ഫെസ്റ്റ് നടന്നത്. കലാ കായിക പരിപാടികൾ രാവിലെ 8 മുതൽ രാത്രി 10 വരെ നീണ്ടു. വനിതാ കോർഡിനേറ്റർ സീമ സലിം, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജഷീൽ, ഹംസ, സലിം നെല്ലേരി, ദാവൂദ് നെല്ലേരി, അഫ്സൽ, വിനോദ്, ഇർഫാൻ ഖാലിദ്, അർഷാദ്, സമീർ, സബാഹ്, ഒമർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.