ട്രക്ക് ഡ്രൈവർമാർക്ക് വിഭവമൊരുക്കി പെരുന്നാൾ ആഘോഷം
text_fieldsടീ ടോക്ക് കൂട്ടായ്മ അംഗങ്ങൾ ട്രക്ക് ഡ്രൈവർമാർക്ക് പെരുന്നാൾ ഭക്ഷണമെത്തിക്കുന്നു
ദോഹ: വിദേശ രാജ്യങ്ങളിൽനിന്നും അതിർത്തി കടന്നെത്തിയ ട്രക്ക് ഡ്രൈവർമാർക്ക് പെരുന്നാൾ സദ്യയെത്തിച്ച് മാഹിയിലെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ ടീടോക്ക് ഖത്തറിന്റെ ഈദാഘോഷം. മിഡിലീസ്റ്റിലെ പല രാജ്യങ്ങളിൽനിന്നുമായി ചരക്കുകളുമായി ഖത്തറിന്റെ അതിർത്തിക്കടന്നുവന്ന 70ഓളം ട്രക്ക് ഡ്രൈവർമാർക്ക് സനയ്യ, സഹാലിയ എന്നിവിടങ്ങളിലായാണ് ടീ ടോക്ക് നേതൃത്വത്തിൽ ഈദ് സദ്യ ഒരുക്കിയത്.
യു.എ.ഇ, ജോർഡൻ, ഈജിപ്ത്, സൗദി, യമൻ മുതലായ രാജ്യങ്ങളിൽ നിന്ന് പല രാജ്യക്കാരായ ഡ്രൈവർമാർക്ക് ഈദ് ഉച്ചഭക്ഷണം എത്തിച്ചു കൊടുക്കാനും പെരുന്നാൾ ആശംസകൾ കൈമാറാനും കഴിഞ്ഞു.
വളന്റിയർമാരായ ഷുഹൈബ്, മന്മഥൻ, താജു, ഇറാർ, ഫഹദ്, ഷാജഹാൻ, സിബി, സോനേഷ്, ഫൈസൽ.കെ, വാഹിദ്, ഫൈസൽ മാഹി എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.