സാങ്കേതിക തകരാർ; മെട്രോ സർവിസ് മുടങ്ങി
text_fieldsദോഹ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വെള്ളിയാഴ്ച ദോഹ മെട്രോയുടെ സേവനം ഏതാനും മണിക്കൂർ മുടങ്ങി. വൈകീട്ട് നാലോടെ തടസ്സപ്പെട്ട സേവനം വൈകാതെതന്നെ പുനരാരംഭിച്ചു.മെട്രോ മുടങ്ങിയതോടെ മെട്രോ ലിങ്ക് സര്‍വിസുകളുടെ പ്രവര്‍ത്തനവും താൽക്കാലികമായി നിർത്തിവെച്ചു.
ഗോൾഡ്, റെഡ്, ഗ്രീൻ ലൈനുകളിലെ സർവിസുകളും മുടങ്ങി. വൈകീട്ട് നാലരയോടെ മെട്രോയുടെ ട്വിറ്റർ പേജ് വഴിയാണ് സാങ്കേതിക തടസ്സം നേരിട്ട കാര്യം അറിയിച്ചത്. പ്രശ്ന പരിഹാരത്തിനായി ടെക്നിക്കൽ ടീം ശ്രമിക്കുകയാണെന്നും അറിയിച്ചു.
രണ്ടു മണിക്കൂറിനകം ഗ്രീന്‍, ഗോള്‍ഡ് ലൈനുകളും പിന്നാലെ റെഡ് ലൈനും പ്രവർത്തനമാരംഭിച്ചതോടെ ഗതാഗതം സാധാരണ നിലയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.