കുട്ടികളുടെ ശാസ്ത്രാഭിരുചിക്ക് പ്രോത്സാഹനവുമായി 'ടെക്നോ ഹണ്ട്'
text_fieldsദോഹ: ശാസ്ത്ര -സാങ്കേതിക മേഖലയിൽ വിദ്യാർഥികളുടെ അഭിരുചിയും മികവും വർധിപ്പിക്കുന്നതിെൻറ ഭാഗമായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ 'ടെക്നോ ഹണ്ട് 2കെ21' സംഘടിപ്പിച്ചു.
കല, ശാസ്ത്ര മേഖലകളെ ഉൾപ്പെടുത്തി വെർച്വൽ എക്സിബിഷനാണ് ഒരുക്കിയത്. അഞ്ച്, ആറ് ക്ലാസുകൾ കാറ്റഗറി ഒന്നും ഏഴ്, എട്ട് ക്ലാസുകൾ കാറ്റഗറി രണ്ടും ഒമ്പത്, പത്ത് ക്ലാസുകൾ കാറ്റഗറി മൂന്നും 11,12 ക്ലാസുകൾ കാറ്റഗറി നാലിലും ഉൾപ്പെടുത്തി. 750ഓളം പേർ പങ്കെടുത്ത ടെക്നോ ഹണ്ടിൽ കുട്ടികൾ തയാറാക്കിയ 400 പ്രോജക്ടുകൾ പ്രദർശിപ്പിച്ചു.
വിദ്യാർഥികളുടെ ശാസ്ത്ര, സാങ്കേതിക മേഖലയിലെ മികവിനെ സ്കൂൾ മാനേജ്മെൻറ് ഡയറക്ടർ എം.സി. മുഹമ്മദ് അഭിനന്ദിച്ചു. കുട്ടികളുടെ അഭിരുചിക്ക് പ്രോത്സാഹനം നൽകാനും ശാസ്ത്രീയവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കാനും പിന്തുണ നൽകുമെന്ന് പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ, പങ്കെടുത്ത എല്ലാവരെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.