കോവിഡ് ബാധിച്ച പ്രവാസികൾക്ക് പതിനായിരം രൂപ ക്ഷേമനിധി ആനുകൂല്യം
text_fieldsദോഹ: കോവിഡ് രോഗം ബാധിച്ച പ്രവാസികൾക്ക് സംസ്ഥാന സർക്കാർ നൽകുന്നത് 10,000 രൂപ ധനസഹായം. എന്നാൽ, പലരും ഇതുവരെ അപേക്ഷിച്ചിട്ടില്ല. അപേക്ഷിക്കാനുള്ള അവസാന ദിവസം ഏപ്രിൽ 31 ആണ്. പ്രവാസി ക്ഷേമനിധി അംഗങ്ങൾക്കാണ് ധനസഹായം ലഭിക്കുക. ക്ഷേമനിധി അംഗങ്ങളായ കോവിഡ് -19 ബാധിച്ച എല്ലാവർക്കും ധനസഹായം ലഭിക്കും. 2021 മാർച്ച് 31വരെ രോഗബാധിതരാവുന്നവർക്ക് അപേക്ഷിക്കാൻ കഴിയും. ഏപ്രിൽ 30ന് മുമ്പായി ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. http://104.211.245.164/pravasi_covid/registration.php എന്ന ലിങ്ക് വഴി അപേക്ഷ നൽകാം. ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്ന, പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങൾ ആയവർക്കും ധനസഹായം ലഭ്യമാണ്.
നിലവിൽ അഞ്ച് ലക്ഷത്തോളം പേർ പ്രവാസി ക്ഷേമനിധി അംഗങ്ങളായിട്ടുണ്ട്. ഗൾഫ് നാടുകളിലടക്കം വിദേശത്ത് ജോലി ചെയ്യുന്ന നിരവധി പ്രവാസികൾ കോവിഡ് േരാഗികളായിട്ടുണ്ട്. പലർക്കും ഇതിനകം രോഗം മാറിയിട്ടുമുണ്ട്. പല പ്രവാസികളും രോഗം മാറിയതിന് ശേഷം നാട്ടിലേക്ക് മടങ്ങിയിട്ടുമുണ്ട്. ഇവരിൽ ക്ഷേമനിധി അംഗങ്ങളായവരെല്ലാം ധനസഹായത്തിന് അർഹരാണ്. ഏറെക്കാലമായി വിദേശരാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ധാരാളം പേർ ഈ ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കും.
കോവിഡ് -19 ബാധിച്ച് ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത പ്രവാസി ക്ഷേമനിധി അംഗങ്ങൾ എത്രയും വേഗം അപേക്ഷ സമർപ്പിക്കണമെന്ന് ഖത്തറിലെ പ്രവാസി സാമൂഹിക പ്രവർത്തകൻ അബ്ദുൽറഊഫ് കൊണ്ടോട്ടി പറയുന്നു.
നോർക്കയുടെ ചുമതലയുള്ള മന്ത്രിയുടെ പ്രവാസികൾക്കായുള്ള പ്രത്യേക സഹായനിധിയാണ് 'സാന്ത്വന'. തിരിച്ചെത്തിയ നിലവിൽ വിദേശത്ത് ജോലി ചെയ്യാത്തവർക്കാണ് ഇതിലൂടെ ചികിത്സ സഹായം ലഭിക്കുക. 'സാന്ത്വന' പദ്ധതിയിൽ കോവിഡ്-19 ഉൾപ്പെടുത്തിയതിനാൽ രോഗം സ്ഥിരീകരിച്ച വിദേശത്തുനിന്നും മടങ്ങിയെത്തിവർക്കും ചട്ടപ്രകാരം 10,000 രൂപ വീതം ലഭിക്കും. വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വർഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി പത്ത് വർഷം കഴിയാത്ത പ്രവാസികൾക്കാണ് സാന്ത്വന പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്നത്. പ്രവാസി ക്ഷേമനിധി ബോർഡിൽനിന്നും സഹായധനം ലഭിക്കാത്തവർക്കുമാത്രമേ ഈ ധനസഹായം ലഭിക്കുകയുള്ളൂ. രോഗവുമായി ബന്ധപ്പെട്ട രേഖകൾ അപേക്ഷയോടൊപ്പം നൽകേണ്ടതുണ്ട്. വിശദ വിവരം www.norkaroots.org യിലും 04712770515, 2770557 (ഇന്ത്യൻ സമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ) നമ്പറിലും ലഭിക്കും.
പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളാകാം
ഇനിയും അംഗങ്ങളാവാത്തവർ പ്രവാസി ക്ഷേമനിധിയിൽ ഉടൻ അംഗങ്ങളാകണം. ബോർഡിെൻറ www.pravasiwelfarefund.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തും അപേക്ഷാഫോറം ഉപയോഗിക്കാം. അപേക്ഷയോടൊപ്പം 200 രൂപ രജിസ്േട്രഷൻ ഫീസ് നൽകണം.
തിരുവനന്തപുരം മുഖ്യ ഓഫിസ് വിലാസം: കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്, രണ്ടാം നില, നോർക്ക സെൻറർ, ഗവ. ഗസ്റ്റ് ഹൗസിന് സമീപം തൈക്കാട്, തിരുവനന്തപുരം-14, ഫോൺ: 0471 2785500. എറണാകുളം റീജിനൽ ഓഫിസ് വിലാസം: കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്, (റീജനൽ ഓഫിസ്) ശ്രീ സായി ബിൽഡിങ്, രവിപുരം റോഡ്, വളഞ്ഞമ്പലം, കൊച്ചി- 682016 ഫോൺ: 0484 2357566. -കോഴിക്കോട് റീജനൽ ഓഫിസ് വിലാസം: കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ്, (റീജൽ ഓഫീിസ്) സാമൂറിയൻ സ്ക്വയർ, ലിങ്ക് റോഡ്, കോഴിക്കോട്, ഫോൺ: 0495 2304604.
നോർക്ക, കേരള പ്രവാസി ക്ഷേമനിധി ബോർഡ്
കേരള സർക്കാറിെൻറ സർവേ പ്രകാരം 22 ലക്ഷത്തിലധികം മലയാളികളാണ് വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നത്. ഇതിൽ 90 ശതമാനം പേരും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലാണുള്ളത്. ഇത്രമാത്രം കേരളീയർ വിദേശത്ത് പണിയെടുക്കുന്നതിനാലാണ് 1996 ഡിസംബർ ആറിന് സംസ്ഥാന സർക്കാർ നോർക്ക എന്ന വകുപ്പുതന്നെ രൂപവത്കരിക്കുന്നത്. ഡിപ്പാർട്മെൻറ് ഒാഫ് നോൺ റസിഡൻറ് കേരളൈറ്റ്സ് അഫയേഴ്സ് എന്നതിെൻറ ചുരുക്കപ്പേരാണ് NORKA എന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ മറ്റ് രാജ്യങ്ങളിലോ ജോലി ചെയ്യുന്ന മലയാളികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുകയെന്നതാണ് ലക്ഷ്യം. ഇന്ത്യയിൽ ഇത്തരത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം വിദേശത്ത് തൊഴിലെടുക്കുന്നവർക്കായി ഒരു വകുപ്പ് തന്നെ രൂപവത്കരിക്കുന്നത്.
നോർക്കക്ക് കീഴിലുള്ള പബ്ലിക് സെക്ടർ വിഭാഗമാണ് നോർക്ക റൂട്ട്സ്. സർക്കാറിെൻറ വിവിധ പദ്ധതികൾ നടത്താനായി നോർക്ക റൂട്സ് അല്ലാത്ത മറ്റൊരു വിഭാഗം നോർക്കക്ക് ഇല്ല. വിദേശ ജോലിക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ഏജൻസിയായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രൊട്ടക്ടർ ജനറൽ ഒാഫ് എമിഗ്രൻറ്സ് വിഭാഗം നോർക്ക റൂട്സിനെ തിരഞ്ഞെടുത്തിട്ടുണ്ട്. പ്രവാസികൾക്കായി വിവിധ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചുനടത്താനായി 2008ലാണ് പ്രവാസി ക്ഷേമനിധി ബോർഡ് രൂപവത്കരിക്കുന്നത്. വിവിധ തരം പെൻഷനുകൾ, മരണാനന്തര സഹായം, ചികിത്സ, വിവാഹം, പ്രസവം തുടങ്ങിയവക്കുള്ള സഹായം എന്നിവ ബോർഡിൽ നിന്ന് ലഭിക്കും. എന്നിട്ടും 22 ലക്ഷത്തിലധികം പ്രവാസികൾ ഉണ്ടായിട്ടും അഞ്ചുലക്ഷത്തോളം പേർ മാത്രമാണ് ബോർഡിൽ അംഗങ്ങളായുള്ളത്. ക്ഷേമനിധിയിൽ അംഗത്വത്തിനുള്ള അപേക്ഷാഫോറങ്ങളും മറ്റ് വിശദവിവരങ്ങളും കേരള പ്രവാസി ക്ഷേമ ബോർഡിെൻറ ഓഫിസുകളിൽനിന്ന് ലഭിക്കും. ജില്ലകളിലെ കലക്ടറേറ്റുകളിൽ പ്രവർത്തിക്കുന്ന നോർക്ക സെല്ലുകളിൽനിന്നും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.