വാടകക്കരാർ രജിസ്ട്രേഷന് പുതിയ സേവനം
text_fieldsദോഹ: രാജ്യത്തെ വാടകക്കരാർ രജിസ്ട്രേഷന് പുതിയ സേവനവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് വാടകക്കരാർ രജിസ്ട്രേഷൻ എളുപ്പത്തിൽ പൂർത്തിയാക്കുന്ന സൗകര്യം ഒരുക്കിയത്. രജിസ്ട്രേഷൻ നടപടികൾ നിയന്ത്രിക്കാനും ഡേറ്റ എൻട്രി, സ്ഥിരീകരണം, അപ്രൂവൽ എന്നിവ കൂടുതൽ മെച്ചപ്പെടുത്താനും ഇത് സഹായകമാകും.
ആഭ്യന്തര മന്ത്രാലയം, കഹ്റമ, നീതിന്യായ മന്ത്രാലയം, ബിൽഡിങ് പെർമിറ്റുകൾ, റിയൽ എസ്റ്റേറ്റ് അതോറിറ്റി എന്നിങ്ങനെ വിവിധ വിവര ഉറവിടങ്ങളുമായുള്ള ഓൺലൈൻ കണക്ഷൻ വാടകക്കരാർ സേവനത്തിന്റെ പുതിയ പതിപ്പ് സുഗമമാക്കുന്നുവെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അപേക്ഷയിലെ ആവശ്യകതകൾ പരിശോധിച്ചുറപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് രേഖകൾ അപ് ലോഡ് ചെയ്യുന്നതിനും പിഴ ഫീസും രജിസ്ട്രേഷൻ സമ്മറിയും നൽകുന്നതിനുമുള്ള പ്രയാസങ്ങൾ ഒഴിവാക്കാനും സഹായകമാകും. നിയമലംഘന റിപ്പോർട്ട്, അനുരഞ്ജന ഫോം, പൊലീസ് സ്റ്റേഷനുകൾക്കുള്ള കവർ ലെറ്റർ എന്നിവ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ സൃഷ്ടിക്കുന്നതിന് പുറമെ നിയമലംഘനം ഇഷ്യൂ ചെയ്യാനും പുതിയ പതിപ്പിന് സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാടക തർക്ക പരിഹാര സമിതികൾ പോലുള്ള ചില കക്ഷികൾക്ക് അധികാരങ്ങൾ നൽകാനും ഇതിന് സാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.