ലോകത്തിലെ ഏറ്റവും വലിയ ടെൻറ് ‘അൽ ബയ്ത്’ അവസാന ഘട്ടത്തിലേക്ക്
text_fieldsദോഹ: 2022 ലോകകപ്പിെൻറ പ്രധാന വേദികളിലൊന്നായ അൽഖോറിലെ അൽ ബയ്ത് സ്റ്റേഡിയത്തിെൻറ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ ടെൻറ് എന്ന വിശേഷണമുള്ള അൽ ബയ്ത് സ്റ്റേഡിയത്തിെൻറ ഏറ്റവും പുതിയ ചിത്രം സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. മേൽക്കൂര നിർമ്മാണം പുരോഗമിക്കുകയാണ്. അൽ വക്റയിലേതിന് ശേഷം നിർമാണം പൂർത്തിയാകുന്ന സ്റ്റേഡിയമായിരിക്കും അൽ ഖോറിലേത്.
ഖത്തറിെൻറ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന തമ്പിെൻറ മാതൃകയിലാണ് അൽ ബെയ്ത് സ്റ്റേഡിയം. മരുഭൂ സഞ്ചാരികൾക്കിടയിൽ ആതിഥേയത്വത്തിെൻറ പ്രതീകമായാണ് ഇത്തരം ടെൻറുകൾ അറിയപ്പെടുന്നത്. പുരാതന കാലത്ത് നാടോടികൾ താമസിക്കുന്ന ടെൻറായ ബെയ്ത് അൽ ശഹറിെൻറ കറുപ്പും വെളുപ്പും നിറങ്ങളാണ് സ്റ്റേഡിയത്തിന് നൽകുന്നത്. അകലെ നിന്ന് കാണുന്ന ഒരാൾക്ക് ടെൻറെന്ന് തോന്നിപ്പിക്കും വിധമാണ് നിർമ്മാണം. 60000 ഇരിപ്പിടമുണ്ട്. ഗ്രൂപ്പ് ഘട്ടം മുതൽ സെമി ഫൈനൽ വരെയാണ് നടക്കുക. ലോകകപ്പിന് ശേഷം സ്റ്റേഡിയത്തിലെ മുന്തിയ ഇനം സീറ്റുകൾ നീക്കുകയും വികസ്വര രാജ്യങ്ങളിലെ കായിക വികസനങ്ങൾക്കായി നൽകും. 10 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്ത് നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് ചുറ്റുമായി മാളുകൾ, ആശുപത്രി സൗകര്യങ്ങളും ഏർപ്പെടുത്തുന്നുണ്ട്. അൽഖോറിലെയും ദഖീറയിലെയും ജനങ്ങൾക്ക് കൂടി ഭാവിയിൽ ഉപകാരപ്പെടും വിധമാണ് സ്റ്റേഡിയവും അനുബന്ധ വികസന പദ്ധതികളും രൂപപ്പെടുത്തിയിരിക്കുന്നത്. ഇറ്റാലിയൻ–ഒമാൻ സംയുക്ത സംരംഭമായ സലീനി ഇംപ്രജിലോ ഗ്രൂപ്പാണ് സ്റ്റേഡിയത്തിെൻറ നിർമ്മാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.