പരിശോധന സജീവം; 1140 പേർക്കെതിരെ നടപടി
text_fieldsദോഹ: കോവിഡ് വ്യാപനത്തിനിടെ പൊതുസ്ഥലങ്ങളിലെ പ്രോട്ടോകോൾ ലംഘനം തടയുന്നതിന്റെ ഭാഗമായി അധികൃതർ പരിശോധന സജീവമാക്കി. മാസ്ക് അണിയാത്തതിനും, സാമൂഹിക അകലം പാലിക്കാത്തതിനുമായി 1140ലേറെ പേർക്കെതിരെ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാത്തതിനാണ് 648 പേർക്കെതിരെ നടപടി. 467 പേർ സാമൂഹിക അകലം പാലിച്ചുമില്ല. 25 പേർക്കെതിരെ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാത്തതിനാണ് നടപടി.
കോവിഡ് മൂന്നാം തരംഗം സജീവമാവുകയും കേസുകൾ ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന സജീവമാണ്. മാസ്ക് ശരിയായി ധരിക്കാതെ, മൂക്കിനു താഴെയായി വെക്കുന്നവർക്കും കഴിഞ്ഞ ദിവസങ്ങളിൽ ചാർജ് ചെയ്തിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്ക് അണിയൽ നിർബന്ധമാക്കിക്കൊണ്ട് കഴിഞ്ഞയാഴ്ചയാണ് ഉത്തരവിറക്കിയത്. ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്കും, തുറസ്സായ സ്ഥലങ്ങളിൽ കായിക പരിശീലനം നടത്തുന്നവർക്കും മാത്രമാണ് ഇളവുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.