Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2019 6:22 AM GMT Updated On
date_range 1 Sep 2019 6:23 AM GMTഉപപ്രധാനമന്ത്രി-തായ്ലൻഡ് പ്രധാനമന്ത്രി കൂടിക്കാഴ്ച
text_fieldsbookmark_border
ദോഹ: ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ ഥാനി തായ്ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒ ചായുമായി കൂടിക്കാഴ്ച നടത്തി. ഒൗദ്യോഗിക സന്ദർശനത്തിനിടെയാണിത്. തായ്ലൻഡ് പ്രധാനമന്ത്രിക്ക് അദ്ദേഹം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ ആശംസകൾ ൈകമാറി. തായ്ലൻഡിനും തായ്ലൻഡ് ജനതക്കും എല്ലാ അഭിവൃദ്ധിയും ഉണ്ടാകെട്ടയെന്ന് ആശംസിച്ചു. അമീറിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകെട്ടയെന്ന് തായ്ലൻഡ് പ്രധാനമന്ത്രിയും ആശംസിച്ചു. ഖത്തരി ജനതക്ക് കൂടുതൽ പുരോഗതിയും ജീവിതവിജയവും ഉണ്ടാകെട്ടയെന്നും തായ്ലൻഡ് പ്രധാനമന്ത്രി കൂടിക്കാഴ്ചക്കിടെ ആശംസകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story