തലശ്ശേരി അസോസിയേഷൻ സ്പോർട്സ് ഫിയസ്റ്റക്ക് സമാപനം
text_fieldsദോഹ: തലശ്ശേരി വെൽഫെയർ അസോസിയേഷൻ ഖത്തർ സ്പോർട്സ് ഫിയസ്റ്റക്ക് ആവേശോജ്ജ്വല സമാപനം. ഗറാഫയിലെ പേർലിങ് സീസൺ ഇന്റർനാഷണൽ സ്കൂൾ ഇൻഡോർ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ബാഡ്മിന്റണിൽ ആസിഫ്-അജ്മൽ സഖ്യവും ക്രിക്കറ്റിൽ അൽ ഹിത്മി കായ്യത്ത് വാരിയേഴ്‌സ് ടീമും ജേതാക്കളായി. 40ഓളം ടീമുകൾ പങ്കെടുത്ത ബാഡ്മിന്റണിന്റെ ഫൈനലിൽ സകരിയ-മസർ ഫുഹാദ് സഖ്യത്തെ 21-16, 21-14 സ്കോറിന് തോൽപിച്ചാണ് ആസിഫ്-അജ്മൽ സഖ്യം ജേതാക്കളായത്. തലശ്ശേരി നിവാസികളെ ഉൾകൊള്ളിച്ച് ആറ് ടീമകൾ രണ്ട് പൂൾ ആയി തിരിച്ച് നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ അൽ ഹിത്മി കായ്യത്ത് വാരിയേഴ്സ് 33 റൺസിന് എനർജൈസർ ചിറക്കര ചാലഞ്ചേഴ്സിനെ പരാജയപ്പെടുത്തി.
ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി ചിറക്കര ചാലഞ്ചേഴ്സിന്റെ വലീദ് നായൻവീട്ടിലിനെയും മികച്ച ബൗളർ ആയി ചേറ്റംകുന്ന് സ്ട്രൈക്കേഴ്സിന്റെ ഹസിൻ അബ്ദുല്ലയെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം കേരള മുൻ രഞ്ജി താരം സി.ടി.കെ. ഉസ്മാൻകുട്ടി നിർവഹിച്ചു. ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർ സാബിറിന് ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.