റമദാൻ ഫോട്ടോഗ്രഫി, റീൽസ് മത്സരങ്ങളുമായി തനിമ
text_fieldsദോഹ: വിശുദ്ധ റമദാനിൽ പ്രവാസി മലയാളികൾക്കായി റേഡിയോ മലയാളവുമായി സഹകരിച്ച് തനിമ ഖത്തർ ഫോട്ടോഗ്രഫി, റീൽസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ‘റമദാൻ ക്ലിക്സ്’ എന്ന പേരിൽ ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാൻ തനിമ ഖത്തർ ഫേസ്ബുക്ക് പേജ് ലൈക്, ഫോളോ ചെയ്ത ശേഷം കമൻറ് ബോക്സിലാണ് ഫോട്ടോകൾ പോസ്റ്റ് ചെയ്യേണ്ടത്.
ഫീൽസ് ൻ റീൽസ് എന്ന തലക്കെട്ടിൽ നടക്കുന്ന റീൽസ് മത്സരത്തിന് 30 സെക്കൻഡുള്ള എൻട്രികൾ തനിമ ഇൻസ്റ്റഗ്രാം പേജിലാണ് സമർപ്പിക്കേണ്ടത്.റമദാനുമായി ബന്ധമുള്ളതും നന്മകൾക്ക് പ്രോത്സാഹനമാകുന്നതുമായ ഫോട്ടോകളും റീൽസുമാണ് മത്സരത്തിന് പരിഗണിക്കുക.
ഖത്തറിൽ സ്ഥിരതാമസക്കാരായ മലയാളികൾക്ക് പ്രായഭേദമന്യേ മത്സരങ്ങളിൽ പങ്കെടുക്കാം. മാർച്ച് 20 ന് മുമ്പ് എൻട്രികൾ സമർപ്പിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും മത്സരനിബന്ധനകൾക്കും തനിമ ഖത്തർ ഫേസ്ബുക്ക്, ഇൻസ്റ്റ പേജുകൾ സന്ദർശിക്കാവുന്നതാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.