നൂറുദിന ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന്റെ നൂറുദിന കൗണ്ട്ഡൗൺ ആഘോഷങ്ങൾക്ക് വ്യാഴാഴ്ച തുടക്കം.
സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി നേതൃത്വത്തിൽ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കുമായി ഒരുക്കിയ വിവിധ പരിപാടികൾക്ക് തിരഞ്ഞെടുത്ത വേദികളിൽ കിക്കോഫ് കുറിക്കും. വിജയികളെ കാത്തിരിക്കുന്നത് ലോകകപ്പ് ഉദ്ഘാടനമത്സരത്തിനുള്ള വിലപ്പെട്ട ടിക്കറ്റുകളാണ്.
വ്യാഴാഴ്ച മുതൽ ശനിയാഴ്ചവരെ ഖത്തറിലെ വിവിധ മാളുകളില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ടിക്കറ്റ് സ്വന്തമാക്കാന്‍ അവസരമുള്ളത്. അൽബയ്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടനമത്സരമായ ഖത്തര്‍-ഇക്വഡോര്‍ മത്സരത്തിന്റെ ടിക്കറ്റുകളാണ് സമ്മാനമായി നല്‍കുന്നത്.
ഫണ്‍ ഗെയിംസ്, വിവിധ ഷോകള്‍, എന്നിവക്കൊപ്പം ആരാധകര്‍ക്ക് ഫുട്ബാള്‍ സ്കില്‍സ് പ്രകടിപ്പിക്കാനും അവസരമുണ്ട്. ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ ആഗസ്റ്റ് 11 മുതല്‍ 13വരെ ഉച്ച ഒന്നു മുതല്‍ രാത്രി 10വരെ ആഘോഷ പരിപാടികള്‍ നടക്കും. വെന്‍ഡോം മാളിലും ഇതേസമയം പരിപാടികളുണ്ട്. മാള്‍ ഓഫ് ഖത്തറില്‍ ആഗസ്റ്റ് 12നും 13നുമാണ് പരിപാടികള്‍. ആഘോഷങ്ങളില്‍ പങ്കെടുത്ത് അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും സുപ്രീംകമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.