ലുലുവിെൻറ 13ാമത് ശാഖ ബിൻ മഹ്മൂദിൽ പ്രവർത്തനമാരംഭിച്ചു
text_fieldsദോഹ: ലുലു ഹൈപ്പർമാർക്കറ്റിെൻറ പുതിയ ഷോറൂം ബിൻ മഹ്മൂദിൽ പ്രവർത്തനമാരംഭിച്ചു. ഇതോടെ, ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റ് സ്റ്റോറുകളുടെ എണ്ണം 13 ആയി. കോവിഡ്-19 പശ്ചാത്തലത്തിൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെയായിരുന്നു ഉദ്ഘാടനം.85,000 ചതുരശ്ര അടി വിസ്തൃതിയിൽ വിശാലമായ കാർ പാർക്കിങ് സൗകര്യങ്ങളോടെ ആരംഭിച്ച ബിൻ മഹ്മൂദ് ലുലു ഹൈപ്പർമാർക്കറ്റ്, ഫരീജ് ബിൻ മഹ്മൂദ്, ഫരീജ് അബ്ദുൽ അസീസ്, മുശൈരിബ്, മുൻതസ, അൽ സദ്ദ്, അൽ നസ്ർ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാകും.
കോവിഡ്-19 പ്രതിസന്ധിയിലും ആഗോള സാമ്പത്തിക മേഖലയിൽ അത് വരുത്തിയ പ്രത്യാഘാതങ്ങൾക്കിടയിലും രാജ്യത്ത് വ്യാപാര നിക്ഷേപ അവസരങ്ങളൊരുക്കുകയാണ് ഖത്തർ സർക്കാർ.രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിൽ പങ്കാളിയാകുന്നതിന് സന്തോഷമുണ്ടെന്ന് ചടങ്ങിൽ ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവമായിരിക്കും പുതിയ ലുലു സ്റ്റോർ നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രഷ് ഫുഡ് സെക്ഷൻ, പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം, പൗൾട്രി ഉൽപന്നങ്ങൾ ബേക്കറി, ഹോട്ട് ആൻഡ് കൂൾ റെഡി ടു ഈറ്റ്, െഡയറി െപ്രാഡക്ട്സ്, േഫ്രാസൺ ഫുഡ്, റോസ്റ്ററി, േഗ്രാസറി ഫുഡ് ആൻഡ് നോൺ ഫുഡ്, ഇംപോർട്ടഡ് ഫുഡ്സ്, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഹൗസ് ഹോൾഡ്, ഹോം അപ്ലയൻസ്, ഫൂട്വെയർ, ടോയ്സ്, ലഗേജ്, സ്റ്റേഷനറി, ലിനൻ, ഇലക്േട്രാണിക്സ്, മൊബൈൽ ഫോൺ, ഐ.ടി തുടങ്ങി എല്ലാവിധ ഉൽപന്നങ്ങളും ലുലുവിെൻറ പുതിയ ബ്രാഞ്ചിൽ ലഭ്യമാക്കിയിട്ടുണ്ട്.ഓർഗാനിക് ഭക്ഷ്യ വിഭവങ്ങളുടെ വിപുലമായ ശേഖരം തന്നെ സജ്ജമാണ്. ഖത്തരി ഉൽപന്നങ്ങൾക്കായി പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.