കാർഷിക-പരിസ്ഥിതി മേളക്ക് ഇന്ന് തുടക്കം
text_fieldsദോഹ: കോവിഡാനന്തര കാലത്ത് ഖത്തറിലെ ഏറ്റവും വലിയ പ്രദർശനമായ കാർഷിക-പരിസ്ഥിതി എക്സിബിഷന് വ്യാഴാഴ്ച തുടക്കമാവും. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്‍ററിൽ രാവിലെ ഒമ്പതിന് ഒമ്പതാമത് ഇന്‍റർനാഷനൽ അഗ്രികൾച്ചറൽ ആൻഡ് എൻവയോൺമെന്‍റൽ എക്സിബിഷന് തുടക്കം കുറിക്കും. ഒമ്പതാമത് അഗ്രിടെക് ക്യൂ, മൂന്നാമത് എൻവയോ ടെക് പ്രദർശനമാണ് നടക്കുന്നത്. രാവിലെ ഒമ്പതു മുതൽ രാത്രി പത്തുവരെ നീളുന്ന രാജ്യാന്തര എക്സിബിഷനിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 രാജ്യങ്ങൾ പങ്കാളികളാകും. വെള്ളിയാഴ്ചകളിൽ ഉച്ച രണ്ടു മുതലാണ് പ്രദർശനം ആരംഭിക്കുന്നത്. മാർച്ച് 14 വരെ പ്രദർശനം നീളുമെന്ന് അധികൃതർ അറിയിച്ചു. കാർഷിക, പരിസ്ഥിതി, ഭക്ഷ്യ, മൃഗ ഉൽപാദന മേഖലകളിൽനിന്നുള്ള 650ഓളം സ്ഥാപനങ്ങളാണുള്ളത്.
പ്രാദേശിക കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ശ്രദ്ധേയ പങ്കാളിത്തം പ്രദർശനത്തിലുണ്ടാവുമെന്ന് എക്സിബിഷൻ സംഘാടക സമിതി ഉപമേധാവി യൂസുഫ് ഖാലിദ് അൽ കുലൈഫി പറഞ്ഞു. 80 പ്രാദേശിക ഫാമുകളാണുള്ളത്. ഇതിനു പുറമെ, തേനുൽപന്നങ്ങളുടെ വൈവിധ്യങ്ങളുമായി 25 സ്റ്റാളുകളും, പ്രാദേശിക ഈത്തപ്പഴങ്ങൾ അണിനിരത്തി 25സ്റ്റാളുകളും ഉണ്ട്. വിവിധ രാജ്യങ്ങൾ ഖത്തറിലെ എംബസിയുടെ വാണിജ്യ വിഭാഗത്തിെൻറ സഹകരണത്തോടെയാണ് പ്രദർശത്തിൽ പെങ്കടുക്കുന്നത്.
ഇത്തവണ എക്സിബിഷനൊപ്പം ചർച്ചകളും സമ്മേളനങ്ങളും നടക്കും. വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധരായ 50ഓളം പ്രമുഖർ സംസാരിക്കും. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആന്‍റ് വാട്ടർ കോർപറേഷൻ (കഹ്റാമ), അശ്ഗാൽ, ഖത്തർ സർവകലാശാല, വിവിധ സർവകലാശാലകളുടെ കാർഷിക-പരിസ്ഥിതി വിഭാഗങ്ങൾ എന്നിവയാണ് ഖത്തറിലെ പൊതുമേഖലാ സ്ഥാപനങ്ങളായി പങ്കെടുക്കുന്നത്. കാർഷിക മേഖലയിൽ നിന്നുള്ള നിരവധി സ്വകാര്യ കമ്പനികളുമുണ്ട്. വിവിധ മന്ത്രാലയങ്ങളും പ്രദർശനവുമായി സഹകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.