ചരിത്രമായി 'അൽ ഉല' കരാർ
text_fieldsകഴിഞ്ഞതവണത്തെ ജി.സി.സി ഉച്ചകോടിയിലേക്കും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ക്ഷണമുണ്ടായിരുന്നു, ഏറ്റവും ഒടുവിൽ നടന്ന ഉച്ചകോടിയോടെയാണ് ഖത്തറിനെതിരായ സാഹചര്യം മാറിത്തുടങ്ങിയത്. 'റിയാദിലെ ജി.സി.സി ഉച്ചകോടിക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണക്കത്തയച്ചു'.
2018 അവസാനം ലോകമെമ്പാടുമുള്ള നന്മയും സ്നേഹവും ആഗ്രഹിക്കുന്നവർ പങ്കുവെച്ച സന്തോഷമായിരുന്നു ഇത്. കാരണം മറ്റൊന്നുമല്ല, ഖത്തറിനെതിരായ ഉപരോധം തുടരുന്ന അയൽരാജ്യങ്ങളിലെ പ്രമുഖരായ സൗദിയുടെ ഭരണാധികാരിയുടേത് വെറുമൊരു ക്ഷണമായല്ല ലോകം കണ്ടത്. 2019 മേയ് 28നും സമാനമായൊരു ക്ഷണം വന്നു, സൗദിയിൽനിന്ന് ഖത്തറിലേക്ക്. മക്കയിൽ നടക്കുന്ന ജി.സി.സി അടിയന്തര ഉച്ചകോടിയിലേക്ക് ഖത്തർ അമീറിനെ ക്ഷണിച്ചുകൊണ്ടുള്ള സൗദി രാജാവിെൻറ കത്ത്.
എന്നാൽ, പ്രത്യേകിച്ചൊന്നും നടന്നില്ല. ഉപരോധം ചർച്ചയാകാത്ത ആ ഉച്ചകോടിയും സമാപിച്ചു. ഖത്തറിനെ പ്രതിനിധാനം ചെയ്ത് മുൻപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻഖലീഫ ആൽഥാനി പെങ്കടുത്തു. ജി.സി.സി രാജ്യങ്ങളിലെ മുൻനിര നേതാക്കൾ ഉപരോധത്തിനുശേഷം ഒരുമിച്ച് പെങ്കടുത്ത ആദ്യ സമ്മേളനം എന്നൊരു പ്രാധാന്യം അതിനുണ്ടായിരുന്നു. സമ്മേളനത്തിനിടെ സൗദി ഭരണാധികാരി സൽമാൻ രാജാവും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ പ്രധാനമന്ത്രിക്ക് ഹസ്തദാനം ചെയ്തു. അന്നു തുടങ്ങിയ മഞ്ഞുരുക്കമാണ് 2021 ജനുവരി അഞ്ചിന് സൗദിയിലെ അൽ ഉലയിൽ നടന്ന 41ാം ജി.സി.സി ഉച്ചകോടിയിൽ വിജയത്തിലെത്തിയിരിക്കുന്നത്.
ലോകമെങ്ങുമുള്ള സമാധാനപ്രിയരായവർക്ക് ആശ്വസിക്കാൻ എമ്പാടും വകനൽകുന്ന ഖത്തർ ഉപരോധം അവസാനിച്ചുകൊണ്ടുള്ള 'അൽ ഉല' കരാർ അതിനാൽതന്നെ ചരിത്രമാണ്. ഗൾഫ് രാജ്യങ്ങളുടെ െഎക്യവും സഹകരണവും ഉറപ്പാക്കുന്ന 'അൽഉല കരാറി'ൽ ജി.സി.സി അംഗരാജ്യങ്ങളായ സൗദി, ഖത്തർ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നീ ആറ് ഗൾഫ് രാജ്യങ്ങളുമാണ് ഒപ്പിട്ടിരിക്കുന്നത്. ഇതോടെ ഖത്തർ ഉപരോധം ഫലത്തിൽ ഇല്ലാതായി. ഖത്തറിനോട് ഉപരോധം പ്രഖ്യാപിച്ച ഇൗജിപ്തും കരാറിലൊപ്പുവെച്ചിട്ടുണ്ട്. ഇൗജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയാണ് ഒപ്പിട്ടത്.
അമേരിക്കൻ പ്രസിഡൻറിെൻറ മുതിർന്ന ഉപദേഷ്ടാവ് ജാരദ് കുഷ്ന കുഷ്നർ, ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉതൈമിൻ, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൂഗൈത്, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്റഫ് തുടങ്ങിയവരും പെങ്കടുത്തു. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ പ്രതിനിധിയായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആണ് ഉച്ചകോടിയിൽ അധ്യക്ഷതവഹിച്ചത്. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽസ്വബാഹ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, യു.എ.ഇ വൈസ് പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ്, ബഹ്റൈൻ കിരീടാവകാശി അമീർ സൽമാൻ ബിൻ ഹമദ് ആലു ഖലീഫ, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് ആലു സഉൗദ് എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ചു. ഇൗ ആറു നേതാക്കളും അതത് രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് കരാറിൽ ഒപ്പുവെച്ചു. 2017 ജൂൺ അഞ്ചിനാണ് ഖത്തറിനെതിരായ ഉപരോധം ഏർപ്പെടുത്തിയത്.
ഖത്തർ ഒൗദ്യോഗിക വാർത്ത ഏജൻസിയായ ക്യു.എൻ.എയുടെ വെബ്സൈറ്റ് തകർത്ത് ഖത്തർ അമീറിെൻറ പേരിൽ തെറ്റായ പ്രസ്താവന ഉൾപ്പെടുത്തി പ്രചരിപ്പിച്ചായിരുന്നു ഉപരോധം തുടങ്ങിയത്. എന്നാൽ, കുപ്രചാരണമാണ് അമീറിനെതിരെ നടക്കുന്നതെന്നും ഇതിൽനിന്ന് വിട്ടുനിൽക്കണമെന്നും ഖത്തർ ഒൗദ്യോഗികമായി അറിയിച്ചിരുന്നു. അൽജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുർക്കി സൈനിക താവളം അടക്കുക തുടങ്ങിയ 13 ഇന ആവശ്യങ്ങൾ അംഗീകരിക്കുകയെന്ന നിബന്ധനയാണ് ഖത്തറിന് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ, ജി.സി.സി ഉച്ചകോടിയിൽ പരിഹാരകരാർ ഒപ്പിെട്ടങ്കിലും ഏതൊക്കെ നിബന്ധനകളാണ് അതിലുള്ളതെന്ന് വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.