ആസ്ട്രേലിയൻ ഓപൺ യോഗ്യത മത്സരങ്ങൾ തുടങ്ങി
text_fieldsദോഹ: 2021ലെ ആസ്ട്രേലിയൻ ഓപൺ ടെന്നിസ് യോഗ്യത മത്സരങ്ങൾ ദോഹയിൽ ആരംഭിച്ചു. ദോഹ ഖലീഫ രാജ്യാന്തര ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സാണ് യോഗ്യത മത്സരങ്ങൾക്ക് വേദിയാകുന്നത്. യോഗ്യത റൗണ്ട് ജനുവരി 13 വരെ നീണ്ടുനിൽക്കും. 116 വർഷത്തെ ആസ്ട്രേലിയൻ ഓപൺ ടെന്നിസിെൻറ ചരിത്രത്തിൽ ഇതാദ്യമായാണ് മത്സരവേദി ആസ്ട്രേലിയക്ക് പുറത്തേക്കു മാറ്റുന്നത്. ഒരു കലണ്ടർ വർഷത്തെ ആദ്യ ഗ്രാൻഡ്സ്ലാം യോഗ്യതാമത്സരങ്ങൾക്കുള്ള എല്ലാ തയാറെടുപ്പുകളും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. ദോഹയിൽ നിന്നും 16 പേരാണ് ആസ്ട്രേലിയൻ ഓപണിലേക്ക് യോഗ്യത നേടുക. ഫെബ്രുവരി എട്ടു മുതൽ 21 വരെ മെൽബണിലാണ് ടൂർണമെൻറ് നടക്കുക.
പ്രഫഷനൽ ടെന്നിസിലെ വളർന്നുവരുന്ന താരവും ആസ്ട്രേലിയൻ ഓപൺ ബോയ്സ് സിംഗിൾസ് ചാമ്പ്യനുമായിരുന്ന ലൊറേൻസോ മുസേറ്റിയും യോഗ്യത നേടുന്നതിനായി ദോഹയിലെത്തിയിട്ടുണ്ട്.എ.ടി.പി ന്യൂകമർ ഓഫ് ദി ഇയർ 2020 താരവും മൂന്ന് എ.ടി.പി ചലഞ്ചർ കിരീടജേതാവുമായ 17കാരൻ കാർലോസ് അൽകറാസ്, കഴിഞ്ഞ വർഷം റോളണ്ട് ഗാരോസിൽ നാലാം റൗണ്ടിലെത്തിയ ഫ്രാൻസിെൻറ ഹ്യൂഗോ ഗാസ്റ്റൻ എന്നിവരും ദോഹയിൽ റാക്കറ്റേന്തും.
സ്പെയിനിെൻറ മുൻ ലോക അഞ്ചാം നമ്പർ താരം ടോമി റൊെബ്രഡോ, അമേരിക്കയുടെ മുൻ ലോക 10ാം നമ്പർ താരം ഏണസ്റ്റ്സ് ഗുൽബിസ്, സെർബിയയുടെ മുൻ ലോക 12ാം നമ്പർ താരമായിരുന്ന വിക്ടർ േട്രായ്കി എന്നീ പ്രമുഖരും യോഗ്യത തേടി പോർക്കളത്തിലിറങ്ങും. 64 ലൈൻ അമ്പയർമാർ, 18 ചെയർ അമ്പയർമാർ, അഞ്ച് മാനേജ്മെൻറ് ഒഫീഷ്യലുകൾ എന്നിവർ യോഗ്യതാ മത്സരങ്ങൾക്ക് മേൽനോട്ടം വഹിക്കും. കോവിഡ്-19 പശ്ചാത്തലത്തിൽ പ്രാദേശിക സംഘാടക സമിതിയുടെയും ടെന്നിസ് ആസ്ട്രേലിയയുടെയും സംയുക്ത മേൽനോട്ടത്തിൽ കടുത്ത ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ടൂർണമെൻറ് നടത്തുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. എന്നാൽ, ആദ്യമെത്തുന്നവർക്കായിരിക്കും പരിഗണന. സ്റ്റേഡിയത്തിെൻറ 30 ശതമാനം ശേഷിയിലാണ് പ്രവേശനം അനുവദിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.