Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറിയാദിൽ ജീവനൊടുക്കിയ...

റിയാദിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
dead body
cancel

റിയാദ്: നാലുവർഷമായി നാട്ടിൽ പോകാനാവാതെ കഴിയവെ റിയാദിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി. ബത്ഹയിലെ റസ്​റ്റാറൻറിൽ ജീവനക്കാരനായ കോഴിക്കോട് മായനാട് സ്വദേശി കുനിയിൽ സുനിലി​ന്റെ (54) മൃതദേഹമാണ്​ ബുധനാഴ്​ച രാത്രി 11.55ന്​ റിയാദിൽനിന്ന്​ പുറപ്പെട്ട എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ കോഴിക്കോ​ട്ടേക്ക്​ കൊണ്ടുപോയത്​.

വ്യാഴാഴ്​ച രാവിലെ 7.15-ന്​ കരിപ്പൂരിലെത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത്​ എത്തിച്ച്​ സംസ്​കരിച്ചു. മാർച്ച്​ 23നാണ്​ ഇയാളെ ബത്​ഹയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്​. രണ്ടുവർഷമായി ഇഖാമ കാലാവധി കഴിഞ്ഞിട്ട്​.

ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള കാത്തിരിപ്പിലായിരുന്നു. ഭാര്യ: ഷാജ സുനിൽ. രണ്ടു മക്കളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayaliRiyadhsuicide
News Summary - The body of a Malayali who committed suicide in Riyadh was brought home
Next Story