ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കൽ കാമ്പയിൻ പുരോഗമിക്കുന്നു
text_fieldsദോഹ: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കുന്ന കാമ്പയിൻ പുരോഗമിക്കുന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ കീഴിൽ നടക്കുന്ന കാമ്പയിെൻറ ഭാഗമായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഈയടുത്ത് നീക്കിയത് 6,500 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളാണ്. അൽദാേയൻ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള 120 വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എല്ലാ മുനിസിപ്പാലിറ്റികളിലും കാമ്പയിൻ പ്രകാരം പരിശോധന നടത്തുന്നുണ്ട്. ഉദ്യോഗസ്ഥരെത്തി ഏതൊക്കെ വാഹനങ്ങളാണ് ഇത്തരത്തിൽ ഉപേക്ഷിക്കെപ്പട്ട നിലയിലുള്ളതെന്ന് കണക്കെടുക്കും.
പിന്നീട് തുടർനടപടികൾ സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ ആദ്യം അധികൃതർ പ്രത്യേക സ്റ്റിക്കർ പതിക്കുകയാണ് ചെയ്യുക. ശേഷം മൂന്നുദിവസം ഉടമകൾക്ക് അവരവരുടെ സ്വന്തം ചെലവിൽ നീക്കാൻ സമയം നൽകും. എന്നിട്ടും നീക്കിയിെല്ലങ്കിലാണ് അധികൃതർ നീക്കുക. ഇതിെൻറ ചെലവും പിഴയുമടക്കം വാഹന ഉടമകളിൽനിന്ന് ഈടാക്കും. തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. എന്നാൽ, ഗതാഗത പ്രശ്നങ്ങൾ ഉണ്ടാവുന്ന ഭാഗത്താണ് വാഹനമുള്ളതെങ്കിൽ ഒരു തരത്തിലുള്ള മുന്നറിയിപ്പും നൽകാതെ തന്നെ അധികൃതർ വാഹനം സ്ഥലത്തുനിന്ന് നീക്കം ചെയ്യും.
ഈ വർഷം ജൂലൈയിലാണ് ദോഹ മുനിസിപ്പാലിറ്റിയിൽ കാമ്പയിൻ ആരംഭിച്ചത്. പിന്നീട് അൽറയ്യാൻ, അൽഖോർ അൽ ദഖീറ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും നടപടികൾ സ്വീകരിച്ചു. ഇതിന് ശേഷമാണ് അൽ ദായേൻ മുനിസിപ്പാലിറ്റിയിൽ എത്തിയിരിക്കുന്നതെന്നും കാമ്പയിൻ കമ്മിറ്റി അംഗവും മന്ത്രാലയം മെക്കാനിക്കൽ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടറുമായ മർസൂഖ് മുബാറക് അൽ മിൈസഫീർ പറഞ്ഞു. 2500 വാഹനങ്ങളാണ് കാമ്പയിൻ തുടങ്ങിയ ജൂലൈയിൽ നീക്കിയത്.
നിങ്ങളുടെ താമസ്സ്ഥലത്തോ സ്ഥാപനത്തിനടുത്തോ നിങ്ങൾക്ക് ശല്യമാകുന്ന തരത്തിൽ ഏതെങ്കിലും വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഉണ്ടെങ്കിൽ അതിെൻറ ഫോട്ടോയെടുത്ത് 33238885 എന്ന നമ്പറിൽ വാട്സ് ആപ് ചെയ്യാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ നമ്പറാണിത്. ഈ നമ്പറിൽ വിളിച്ച് വിവരങ്ങൾ നൽകുകയും ചെയ്യാം. മുനിസിപ്പാലിറ്റിയിലെ ജനറല്‍ സൂപ്പര്വിഷന് വകുപ്പും മെക്കാനിക്കല്‍ എക്യുപ്മെൻറ് വകുപ്പും യോജിച്ചാണ് ഇത്തരം വാഹനങ്ങൾ നീക്കംചെയ്യുന്ന കാമ്പയിന് നേതൃത്വം നൽകുന്നത്.
പൊതുനിരത്തുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കാറുകള്‍, മോട്ടോര്‍ബോട്ടുകള്‍, പോര്‍ട്ടബ്ൾ കാബിനുകള്‍ എന്നിവയെല്ലാം മന്ത്രാലയത്തിെൻറ കീഴിലുള്ള കമ്മിറ്റി നീക്കുന്നുണ്ട്. വീടുകൾക്ക് മുന്നിലോ പൊതുസ്ഥലത്തോ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനങ്ങളാണ് നീക്കുന്നത്. മറ്റുള്ളവർക്ക് അപകടം സംഭവിക്കുന്ന നിലയിലാണെങ്കിലും അത്തരം വാഹനങ്ങൾ നീക്കും. വാഹനങ്ങൾ നീക്കി അധികൃതർ സൂക്ഷിപ്പ് സ്ഥലത്ത് എത്തിച്ചാൽ വാഹനത്തിെൻറ ഉടമ 1,000 റിയാൽ പിഴ മുനിസിപ്പാലിറ്റിക്ക് നൽകണം. ലൈറ്റ് വാഹനങ്ങൾക്ക് 500 റിയാലും ഹെവി വാഹനങ്ങൾക്ക് 800 റിയാലും മണ്ണുമാന്തി യന്ത്രം പോലുള്ള വലിയ വാഹനങ്ങളോ ഉപകരണങ്ങളോ ആണെങ്കിൽ അവക്ക് 2000 റിയാലും ഇതിന് പുറമെ മുനിസിപ്പാലിറ്റിക്ക് ഫീസും നൽകണം. വാഹനങ്ങൾ നീക്കം ചെയ്ത ചെലവിലേക്കായി ഈ തുക മെക്കാനിക്കൽ എക്യുപ്മെൻറ് വകുപ്പിലേക്കാണ് നൽകേണ്ടത്.
വാഹനങ്ങൾ ഉടമകൾക്ക് തിരികെയെടുക്കാനുള്ള സൗകര്യവുമുണ്ട്. തങ്ങളുെട വാഹനങ്ങൾ അധികൃതർ കൊണ്ടുപോയ കൂട്ടത്തിലുണ്ടെങ്കിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഉടമകൾക്ക് മുനിസിപ്പാലിറ്റി ഒാഫിസുകളിലെത്തി അതിനായി അവകാശം ഉന്നയിക്കാം.
ഇതിനായി ഒാഫിസ് സമയത്ത് 44348832 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടണം. വാഹനങ്ങളുെട ഉടമകൾ ചുമതലപ്പെടുത്തുന്നയാൾക്കും വാഹനം തിരികെ കൊണ്ടുപോകാനാകും. സർക്കാർ സേവന ആപ്പായ മെട്രാഷ് ടുവിലാണ് ഇതുസംബന്ധിച്ച പുതിയ സേവനമുള്ളത്. പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ വാഹനങ്ങൾക്കാണ് ഇത് ബാധകം. മെട്രാഷ് ടു ആപ് ലോഗിൻ ചെയ്താൽ 'ട്രാഫിക് സർവിസസ്' എന്ന വിൻഡോ തുറക്കണം. ഇതിലുള്ള 'വെഹിക്കിൾ സർവിസ്' എന്ന വിൻഡോ വീണ്ടും തുറക്കണം. ഇതിലാണ് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.