ക്യാമ്പിങ് സീസൺ പുരോഗമിക്കുന്നു; ഇത്തവണ നിയമലംഘനങ്ങൾ കുറവ്
text_fieldsദോഹ: ഇത്തവണത്തെ ശൈത്യകാല ക്യാമ്പിങ് സീസൺ പുരോഗമിക്കുന്നു. രാജ്യത്തിെൻറ തീരപ്രദേശത്ത് ക്യാമ്പ് ചെയ്യുന്നതിന് 800 ബുക്കിങ്ങുകൾ ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സീലൈൻ മേഖലയിൽ 711 ബുക്കിങ്ങുകളും ഖോർ അൽ ഉദൈദ് മേഖലയിൽ 89 ബുക്കിങ്ങുകളും ലഭിച്ചതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നാചുറൽ െപ്രാട്ടക്ടറേറ്റ്സ് വിഭാഗത്തിലെ സീലൈൻ യൂനിറ്റ് ഇൻസ്പെക്ടർ അലി ഗാനെം അൽ ഹുമൈദി പറഞ്ഞു.സീലൈൻ, ഖോർ അൽ ഉദൈദ് മേഖലകളാണ് മറ്റു ശൈത്യകാല ക്യാമ്പിങ്ങിനെക്കാൾ ഏറ്റവും വലിയത്. ക്യാമ്പിങ്ങിനാവശ്യമായ സേവനങ്ങളും റീട്ടെയിൽ ഔട്ട്ലെറ്റുകളും ഇവിടെ അധികമായുള്ളതാണ് കാരണമെന്നും അൽ ഹുമൈദി കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരുമേഖലയിലുമായി ഒരു നിയമലംഘനം മാത്രമാണ് ഇതുവരെയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 'അർറായ' ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധപ്പെട്ട അതോറിറ്റിയിൽനിന്നും അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന ക്യാമ്പുമായി ബന്ധപ്പെട്ടതായിരുന്നു അത്. സുരക്ഷാ വകുപ്പ് എത്തി ക്യാമ്പ് നീക്കം ചെയ്തിട്ടുമുണ്ട്. നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ ക്യാമ്പർമാർ കൂടുതൽ ജാഗ്രതയുള്ളവരും ബോധവാന്മാരുമാണ്. പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന നടപടികളിൽനിന്നെല്ലാം ക്യാമ്പർമാർ വിട്ടുനിൽക്കുന്നുണ്ട്. ഇതുവരെയായി കാര്യങ്ങൾ നല്ല രീതിയിലാണ് മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ശൈത്യകാല ക്യാമ്പിങ് സീസൺ അപകടരഹിതമാകാൻ വൻനടപടികളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. സീസണുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന ബോധവത്കരണ കാമ്പയിൻ ഗതാഗത ജനറൽ ഡയറക്ടറേറ്റ് ഇതിനകം നടത്തിയിട്ടുണ്ട്. മറ്റ് സർക്കാർ വകുപ്പുകളുമായും വിവിധ സന്നദ്ധസംഘടനകളുമായും സഹകരിച്ചാണിത്. സീലൈൻ ഏരിയയിൽ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കുടുംബങ്ങളുെട ചുമതല, വിവിധ വിഭാഗത്തിലുള്ള സഞ്ചാരികളും ക്യാമ്പ് െചയ്യുന്നവരും പാലിക്കേണ്ട ഗതാഗത നിയമങ്ങൾ തുടങ്ങിയവ കാമ്പയിനിൽ ചർച്ച ചെയ്യുകയും ബോധവത്കരണം നടത്തുകയും ചെയ്തിട്ടുണ്ട്. കാമ്പയിനിൽ സീലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഒരുക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ചു. എല്ലായിടത്തും പൊലീസ് സംഘത്തെ പരിശോധനക്ക് നിയോഗിച്ചു. ശൈത്യകാല ക്യാമ്പിങ് നടത്തുന്ന മറ്റുള്ളിടത്തും പരിശോധന ശക്തമാണ്. ചെറുപ്പക്കാർ ഏതു തരത്തിലുള്ള വിനോദങ്ങളിലാണ് ഏർപ്പെടുന്നത് എന്നത് സംബന്ധിച്ചും കുട്ടികൾക്ക് മോട്ടോർ ൈസക്കിളുകൾ വാടകക്ക് നൽകുന്നതുമായി ബന്ധപ്പെട്ടും നിരീക്ഷണവുമുണ്ട്. ഖത്തരി പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടാണ് ക്യാമ്പിങ് സീസണ് നടത്തുന്നത്. ക്യാമ്പ് സീസണ് അവസാനിച്ചാലുടന്‍ കൂടാരങ്ങള്‍ പൊളിച്ചുമാറ്റിയിരിക്കണം. ഇത് എല്ലാവരും കര്‍ശനമായി പാലിക്കണം.
തീരപ്രദേശങ്ങളില്‍ ക്യാമ്പ് അനുവദനീയമാണ്. എന്നാല്‍, സ്വകാര്യ സ്വത്തുവകകളുടേയും പൗരന്മാരുടെ വീടുകളില്‍നിന്നും അകലെയായിരിക്കണം കൂടാരങ്ങള്‍ നിര്‍മിക്കേണ്ടത്.നിരവധിയാളുകളാണ് സീലൈൻ ഏരിയയിൽ ഇക്കാലയളവിൽ എത്തുക. ഇതിനാൽതന്നെ ഏറെ അപകടങ്ങളും സീലൈന്‍ ഏരിയയില്‍ ഉണ്ടാവാറുണ്ട്. ബഗ്ഗി അടക്കമുള്ള വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ കൂടുതൽ ശ്രദ്ധ വേണം. ഗതാഗത സുരക്ഷാ നടപടിക്രമങ്ങള്പാലിക്കണം. അലസതയും ജാഗ്രതക്കുറവും ഒഴിവാക്കണം. ഇക്കാര്യത്തില്‍ കുടുംബങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കൗമാരക്കാരെ വാഹനം ഓടിക്കാന്‍ അനുവദിക്കരുത്. കുട്ടികളില്‍ നിരീക്ഷണമുണ്ടാകണം. സീലൈനില്‍ ഗതാഗത അപകടങ്ങള്‍ക്ക് നാലു കാരണങ്ങളാണുള്ളത്. രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി മോട്ടോര്‍ സൈക്കിളുകള്‍ വാടകക്കെടുത്ത് നല്‍കുന്നത്, സുരക്ഷാ ആവശ്യകതകള്‍ പാലിക്കാത്ത മോട്ടോര്‍ സൈക്കിളുകള്‍, യോഗ്യതയില്ലാത്ത ഡ്രൈവര്‍മാര്‍ അമിതവേഗമുള്ള എന്‍ജിനുകളുള്ള ക്വാഡ് ബൈക്കുകള്‍ ഉപയോഗിക്കല്‍ എന്നിവയാണ് അപകടകാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്. ഡ്യൂൺ ബഗ്ഗികളും മോട്ടോർബൈക്കുകളും വാടകക്ക് നൽകുന്ന ഷോപ്പുകളിൽ പരിശോധന കർശനമാക്കുന്നുണ്ട്.
നിയമലംഘനങ്ങൾ നടത്തുന്ന ചില വാഹനങ്ങളുടെ നമ്പർ േപ്ലറ്റുകൾ മറയ്ക്കുന്ന അവസ്ഥയുമുണ്ട്. അധികൃതർ വാഹനങ്ങളുടെ നമ്പർ നിരീക്ഷിക്കാതിരിക്കാനാണിത്. ഇത്തരത്തിൽവാഹനങ്ങളുടെ നമ്പർ േപ്ലറ്റുകൾ മറച്ചുവെച്ചാൽ മൂന്നു ദിവസം ജയിൽ ശിക്ഷ ലഭിക്കും. മറ്റു നിയമനടപടികൾ നേരിടേണ്ടിവരുകയും ചെയ്യും. നിയമലംഘനങ്ങൾക്കെതിരെ കർശനമായ നടപടികളാണ് ഉണ്ടാവുക.രാജ്യത്തെ പ്രധാന ക്യാമ്പിങ് മേഖലയാണ് സീലൈൻ ബീച്ച്. പ്രവാസികളും സ്വദേശികളുമടക്കം നിരവധിപേരാണ് ഇവിടെ വിനോദത്തിനായി എത്തുന്നത്. ഗതാഗതനിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞയാഴ്ചകളിൽ മാത്രം ഇവിടെനിന്ന് പിടിച്ചെടുത്തത് 150ലേറെ വാഹനങ്ങളാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 18 പേരാണ് സീലൈനിൽ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് മരിച്ചത്. 122 പേർ ഗുരുതരപരിക്കുകളുമായി ചികിത്സയിലാണ്.2018ലെ കണക്കുകൾ പ്രകാരം വാഹനാപകടത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന മേഖലകളിൽ അഞ്ചാമതാണ് സീലൈൻ ഏരിയ. 2018ൽ മാത്രം എട്ടുപേർ വിവിധ അപകടങ്ങളിലായി മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.