കുട്ടികളെല്ലാം എത്തി; സ്കൂളുകൾ സജീവമായി
text_fieldsദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ നാലാം ഘട്ട ഇളവുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പൊതുയിടങ്ങളിൽ നിയന്ത്രണങ്ങളോടെ മാസ്ക് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഒന്നര വർഷത്തിലേറെയായി തുടരുന്ന ശീലമെന്ന നിലയിൽ മാസ്കണിഞ്ഞു തന്നെയാണ് ജനങ്ങൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, സ്കൂളുകൾ മുഴുവൻ ഹാജർ നിലയുമായി സജീവമായി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇതുവരെ 50 ശതമാനം ശേഷിയോടെ പ്രവർത്തിച്ച രാജ്യത്തെ മുഴുവൻ സ്കൂളുകൾക്കും ഞായറാഴ്ച മുതൽ 100 ശതമാനം ശേഷിയിലേക്ക് മറാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിരുന്നു. സർക്കാർ ഉത്തരവിനെ സന്തോഷത്തോടെ സ്വീകരിച്ചപോലെയായിരുന്നു വിദ്യാർഥികളുടെ പ്രതികരണം. രക്ഷിതാക്കളുടെ കൈപിടിച്ചും സ്കൂൾ ബസിലുമായും കുട്ടികളെല്ലാം സ്കൂളിലേക്കൊഴുകി. ഒന്നര വർഷത്തിനിടെ ആദ്യമായാണ് മുഴുവൻ വിദ്യാർഥികളുടെയും സാന്നിധ്യം സ്കൂൾ അധികൃതർക്ക് അനുഭവപ്പെടുന്നത്.
കോവിഡ് സുരക്ഷാ മുൻകരുതലുകളുമായി സ്കൂൾ അധികൃതരും ഒരുങ്ങി. വിദ്യാർഥികളുടെ ശരീരോഷ്മാവ് അളക്കാനും സാനിറ്റൈസ് ചെയ്യാനുമായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചാണ് വരവേറ്റത്. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ പ്രഖ്യാപനം വ്യാഴാഴ്ച തന്നെ പുറത്തുവന്നതിനാൽ, കുട്ടികൾക്കുള്ള കോവിഡ് മാർഗനിർദേശങ്ങൾ നേരത്തെ തന്നെ വാട്സ്ആപ് ഗ്രൂപ്പുകളും പാരൻറ് പോർട്ടലുകളും വഴി വിതരണം ചെയ്തിരിന്നു. ക്ലാസ് മുറിയിലും സ്കൂൾ പരിസരങ്ങളിലും മാസ്ക് അണിയൽ നിർബന്ധമാണ്. ക്ലാസിൽ ഒരു മീറ്റർ സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ ക്രമീകരിച്ചത്. നേരത്തെ തന്നെ പാലിച്ച്വരുന്ന കോവിഡ് മുൻകരുതലും സുരക്ഷാ മാനദണ്ഡങ്ങളും കൂടുതൽ വിപുലപ്പെടുത്തുകയും ചെയ്തു.
മാർഗനിർദേശങ്ങളെല്ലാം സമയബന്ധിതമായി കുട്ടികളെയും രക്ഷിതാക്കളെയും ഓർമപ്പെടുത്തുന്നുണ്ടെന്നും എല്ലാവരുടെയും സഹകരണത്തോടെ ക്ലാസുകൾ സജീവമാവുമെന്നും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ കാദർ പറഞ്ഞു. അതേസമയം, 75 ശതമാനം ശേഷിയിലാണ് സ്കൂൾ ബസുകൾ സർവിസ് നടത്തുന്നത്. കുട്ടികൾ ഏറെയും സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണ് സ്കൂളുകളിലെത്തിയത്. കുട്ടികളുടെ ആവശ്യം പരിഗണിച്ച് കൂടുതൽ സർവിസുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ. ഓൺലൈൻ ക്ലാസിെൻറ കെട്ടുപാടുകൾ മാറ്റി, ക്ലാസുകളിൽ എല്ലാവരുമെത്തിയതിെൻറ ആശ്വാസത്തിലാണ് അധ്യാപകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.