യു.എൻ വനിത എക്സിക്യൂട്ടിവ് ബോർഡിൽ ആദ്യമായി അംഗമായി രാജ്യം
text_fieldsദോഹ: ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ എക്സിക്യൂട്ടിവ് ബോർഡിന്റെ (യു.എൻ-വനിത) ആദ്യ സെഷൻ നടപടികളിൽ ഖത്തർ ആദ്യമായി പങ്കെടുത്തു.
യു.എൻ വനിത എക്സിക്യൂട്ടിവ് ബോർഡിൽ ചേരുന്നതിൽ തങ്ങളുടെ രാജ്യത്തിന്റെ സന്തോഷം പ്രകടിപ്പിക്കുന്നുവെന്നും ദേശീയ, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സ്ത്രീ ശാക്തീകരണ, ലിംഗസമത്വ മേഖലകളിൽ ഖത്തർ നിരവധി നേട്ടം കൈവരിച്ചിട്ടുണ്ടെന്നും സെഷനെ അഭിസംബോധന ചെയ്ത് ഐക്യരാഷ്ട്രസഭയുടെ ന്യൂയോർക് ആസ്ഥാനത്തെ ഖത്തർ സ്ഥിരംപ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനി പറഞ്ഞു.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആവശ്യം നിറവേറ്റുന്നതിലും ലോകമെമ്പാടുമുള്ള സ്ത്രീകളുടെ നില മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾക്ക് ഖത്തർ താൽപര്യപ്പെടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പദവി ഉയർത്താൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക് ഫലപ്രദമായി സംഭാവന നൽകുന്നതിന് വരുംകാലത്ത് യു.എൻ-വനിത എക്സിക്യൂട്ടിവ് ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.