Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2021 12:31 PM IST Updated On
date_range 18 Jun 2021 12:31 PM ISTപൊടിക്കാറ്റിൽ മുങ്ങി രാജ്യം
text_fieldsbookmark_border
ദോഹ: ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റിനെ തുടർന്ന് ഖത്തറിെൻറ ഭൂരിഭാഗം പ്രദേശങ്ങളും പൊടിക്കാറ്റിൽ മുങ്ങി. വരും ദിവസങ്ങളിലും ഇത് തുടരും. കഴിഞ്ഞ ദിവസം അന്തരീക്ഷം പൊടിപടലങ്ങളാൽ നിറഞ്ഞപ്പോൾ ദൂരകാഴ്ചാ പരിധിയും ഏറെ കുറഞ്ഞു.
ജനങ്ങൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ശക്തമായ കാറ്റിനെ തുടർന്ന് ഏഴടി മുതൽ 10 അടി വരെ ഉയരത്തിൽ തിരമാലയടിക്കും. മണിക്കൂറിൽ 40 മുതൽ 64 കിലോമീറ്റർ വരെ വേഗത്തിൽ വടക്ക് പടിഞ്ഞാറൻ കാറ്റടിക്കാൻ സാധ്യതയുണ്ട്.
അറേബ്യൻ ഉപദ്വീപിെൻറ വടക്ക് കിഴക്കൻ ഭാഗത്ത് നിന്നും രാജ്യത്തിെൻറ വ്യോമാതിർത്തിയിലേക്ക് ശക്തമായ പൊടിപടലങ്ങൾ നീങ്ങുന്നത് മൂലമാണ് പൊടിക്കാറ്റുണ്ടാകുന്നത്. ഇന്നും കാറ്റ് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story