സ്കൂളുകളിൽ നിലവിലുള്ള പാഠ്യരീതി തുടരും
text_fieldsദോഹ: നേരിട്ടെത്തിയുള്ള പഠനവും ഓൺലൈൻ ക്ലാസും സമന്വയിപ്പിച്ച് നിലവിൽ സ്കൂളിൽ നടക്കുന്ന പാഠ്യസമ്പ്രദായംതന്നെ രാജ്യത്ത് തുടരുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. കോവിഡിെൻറ പശ്ചാത്തലത്തിൽ ഈ പഠനരീതി നിർത്തുെന്നന്നും വിദൂരപഠനം മാത്രമാകുെന്നന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് മന്ത്രാലയത്തിെൻറ വിശദീകരണം. ആഴ്ചയിൽ കുട്ടികളുടെ ഹാജർ രേഖെപ്പടുത്തുന്ന, 50 ശതമാനം കുട്ടികൾ മാത്രം ഹാജരാകുന്ന പാഠ്യ സമ്പ്രദായത്തിലാണ് നിലവിൽ സർക്കാർ, സ്വകാര്യ സ്കൂളുകൾ പ്രവർത്തിക്കുന്നത്. സ്കൂളുകളുെട പ്രവർത്തനത്തിൽ ഒരുമാറ്റവുമില്ലെന്നും എല്ലാവിധ പ്രതിരോധനടപടികളും പാലിച്ചാണ് അവ പ്രവർത്തിക്കുന്നതെന്നും ജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുമാത്രം വിവരങ്ങൾ തേടണമെന്നും മന്ത്രാലയം അറിയിച്ചു.
അതിനിടെ, കോവിഡ് വാക്സിനേഷൻ കുത്തിവെപ്പ് എടുക്കാനുള്ള പ്രായപരിധിയിൽ ആരോഗ്യമന്ത്രാലയം ഇളവു വരുത്തി. ഇതോടെ 50 വയസ്സിനും അതിനുമുകളിലും പ്രായമുള്ള പ്രവാസികൾക്ക് വാക്സിൻ സ്വീകരിക്കാൻ കഴിയും. എന്നാൽ, ദീർഘകാലരോഗമുള്ളവർക്കും ഖത്തരികൾക്കും ഏത് പ്രായത്തിലുള്ളവരാണെങ്കിലും വാക്സിൻ സ്വീകരിക്കാനാകും. വാക്സിനേഷെൻറ അടുത്തഘട്ടം ഉടൻ പ്രഖ്യാപിക്കുമെന്നും പ്രവാസികളുടെ പ്രായപരിധി ഇനിയും കുറയുമെന്നും മന്ത്രാലയത്തിലെ വാക്സിനിഷേൻ വിഭാഗം മേധാവി ഡോ. സുഹ അൽബയാത് പറഞ്ഞു.
അതേസമയം, മൊഡേണ കമ്പനിയുടെ കോവിഡ് വാക്സിനും മന്ത്രാലയം അനുമതി നൽകി. അടിയന്തരഘട്ടത്തിൽ രോഗികൾക്ക് നൽകാനാണ് അനുമതി നൽകിയിരിക്കുന്നത്. നിലവിൽ ഫൈസർ കമ്പനിയുെട വാക്സിനാണ് രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്നത്. നിലവിൽ രാജ്യത്തുള്ള കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.