'ലിബറലിസത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും അതിപ്രസരം ആപത്ത്'
text_fieldsദോഹ: ലിബറലിസത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും പേരിൽ യുവാക്കളുടെയും വിദ്യാർഥികളുടെയും മനസ്സിൽ മൂല്യനിരാസത്തിന്റെ വിത്തുകൾ പാകുന്ന ദുഷ്ടശക്തികളെ തിരിച്ചറിയണമെന്ന് ഡോ. അബ്ദുൽ അഹദ് മദനി അഭിപ്രായപ്പെട്ടു. ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ല കമ്മറ്റി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നേതൃപഠന പരിശീലന പരിപാടിയായ ലീഡ് പ്രോഗ്രാമിന്റെ 38ാമത് സെഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മൂല്യങ്ങളെയും ധാർമിക ശിക്ഷണങ്ങളെയും കാറ്റിൽ പറത്തി അരാജകത്വവും അധാർമികതയും പ്രചരിപ്പിക്കുന്നവരെ തിരുത്താനായില്ലെങ്കിൽ സർവനാശത്തിന് ഹേതുവാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തുമാമയിലെ കെ.എം.സി.സി ഹാളിൽ ടീം 'സർ സയ്യിദ്'സംഘടിപ്പിച്ച പരിപാടിക്ക് ക്യാപ്റ്റൻ മുഹമ്മദ് ലയിസ് കുനിയിൽ നേതൃത്വം നൽകി. ലുഖ്‌മാനുൽ ഹകീം മഞ്ചേരി, ഹാഫിസ് പാറയിൽ, ഫൈസൽ കാടാമ്പുഴ, ശഹീദലി മാനത്തുമംഗലം എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
അബ്ദുസ്സലാം വണ്ടൂർ, യൂനുസ് കടമ്പോട്ട്, പി.ടി ഫിറോസ്, സിദ്ദീഖ് പറമ്പൻ, സാദിഖ് റഹ്മാൻ ചുള്ളിക്കൽ, മദനി വളാഞ്ചേരി, സഫ്‌വാൻ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി. സർ സയ്യിദ് ടീം ക്യാപ്റ്റൻ അൻസാരി വേങ്ങര സ്വാഗതവും എ.സി.കെ മൂസ താനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.