Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാൻഡ്​ മാളിൽ...

ഗ്രാൻഡ്​ മാളിൽ ഈത്തപ്പഴ​മേളക്ക്​ തുടക്കം

text_fields
bookmark_border
date fair
cancel
camera_alt

ഗ്രാ​ൻ​ഡ്​​മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ഗ്രാ​ൻ​ഡ്​ ഫ്ര​ഷ്​ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റ്​ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ദോ​ഹ: രാ​ജ്യ​ത്തെ പ്ര​മു​ഖ റീ​ട്ടെ​യ്ൽ വ്യാ​പാ​ര​ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ എ​ല്ലാ ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും ഗ്രാ​ൻ​ഡ് ഫ്ര​ഷ് ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റ് ​ആ​രം​ഭി​ച്ചു. ഖ​ത്ത​റി​ലെ ഫാ​മു​ക​ളി​ൽ കൃ​ഷി​ചെ​യ്‌​ത്‌ വി​ള​വെ​ടു​ത്ത മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഈ​ത്ത​പ്പ​ഴം​കൊ​ണ്ടു​ണ്ടാ​ക്കി​യ റോ​ൾ, പ​ഫ്​​സ്, പാ​യ​സം, ല​ഡ്ഡു, പു​ലാ​വ്, അ​ച്ചാ​ർ, ജ്യൂ​സ്, ബ​ർ​ഫി, കേ​ക്ക്, പു​ഡ്ഡി​ങ്, ബ്ര​ഡ് എ​ന്നീ വി​വി​ധ​ത​രം വി​ഭ​വ​ങ്ങ​ളാ​ണ് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്ര​മോ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ല്ല​യി​നം ഫ്ര​ഷ് ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ മി​ത​മാ​യ വി​ല​യി​ൽ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​ങ്ങ​ളാ​ണ് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു. ഫെ​സ്റ്റി​വ​ൽ ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കും. ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ ഫെ​സ്റ്റ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി.​ഇ.​ഒ ശ​രീ​ഫ് ബി.​സി, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത് കു​മാ​ർ, ഏ​രി​യ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​ര​പ്പി​ൽ, മാ​ൾ മാ​നേ​ജ​ർ ന​വാ​ബ് എ​ന്നി​വ​ർ ഗ്രാ​ൻ​ഡ് ഫ്ര​ഷ് ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റ് ഉദ്ഘാടന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:date fair
News Summary - The date fair has started at the Grand Mall
Next Story