ഫിത്ർ സകാത് വിഹിതം പ്രഖ്യാപിച്ചു
text_fieldsദോഹ: ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്ക് മുമ്പ് എല്ലാ വിശ്വാസികളും നിർബന്ധമായും നൽകേണ്ട ഫിത്ർ സകാത് വിഹിതം ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് പ്രഖ്യാപിച്ചു. 15 റിയാലോ തുല്യമായതോ ആയിരിക്കും ഫിത്ർ സകാതിന്റെ തുക. സ്ത്രീകളും പുരുഷന്മാരും കുട്ടികളും മുതൽ എല്ലാവരും ഈദ് നമസ്കാരത്തിന് മുമ്പ് ഫിത്ർ സകാത് നൽകൽ വിശ്വാസപരമായി നിർബന്ധമാണ്. അരിയോ മറ്റോ ആയി കൂടുതൽ ജനങ്ങളും ഉപയോഗിക്കുന്ന ധാന്യ വസ്തുക്കളുടെ അളവ് വിപണി വിലയുമായി കണക്കാക്കിയാണ് എല്ലാ വർഷവും ഫിത്വർ സകാത് വിഹിതം പ്രഖ്യാപിക്കുന്നത്. 2.5 കിലോ അരിയോ തുല്യമായ തുകയോ ആണ് നൽകേണ്ടത്.
ഔഖാഫിനു കീഴിലെ സകാത് കാര്യ വിഭാഗത്തിൽ പൊതുജനങ്ങൾക്ക് ഫിത്വർ സകാത് തുക നൽകാമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിനകത്തെ അർഹരായ വിഭാഗങ്ങളിലേക്ക് സകാത് വിഹിതം എത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.