ഇലക്ട്രിക് സ്കൂട്ടർ ആവേശമാണ്; അപകടവും
text_fieldsദോഹ: നഗരത്തിലൂടെയും പാർക്കുകളിലൂടെയും ഇലക്ട്രിക് സ്കൂട്ടർ ഓടിച്ചുപോകുന്നത് ആവേശമാണ്. എന്നാൽ, നല്ല സൂക്ഷ്മത പാലിച്ചില്ലെങ്കിൽ ഇതിൽ അപകടവും പതിയിരിക്കുന്നുണ്ട്. രാജ്യത്ത് ഇ -സ്കൂട്ടർ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ, പലരും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വാഹനം ഓടിക്കുന്നത്. വൈദ്യുതിയിൽചാർജ് ചെയ്താൽ അഞ്ചുമണിക്കൂർ വരെ ഓടാൻ ഇ-സ്കൂട്ടറിന് കഴിയും. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇ-സ്കൂട്ടർ ഉപയോഗിക്കാൻ നൽകരുതെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) നിർദേശിച്ചു.
ഇ-സ്കൂട്ടറിെൻറ സുരക്ഷിത ഉപയോഗം സംബന്ധിച്ച് കുടുംബങ്ങൾക്കും താമസക്കാർക്കുമുള്ള സുരക്ഷ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എച്ച്.എം.സി േട്രാമാ സെൻററിന് കീഴിലുള്ള ഹമദ് ഇഞ്ചുറി പ്രിവൻഷൻ േപ്രാഗ്രാം ആണ് ഇ-സ്കൂട്ടറിെൻറ സുരക്ഷിത ഉപയോഗം സംബന്ധിച്ച ബോധവത്കരണവുമായി രംഗത്തുവന്നിരിക്കുന്നത്.
ഉപയോഗിക്കാൻ എളുപ്പവും പരിസ്ഥിതി സൗഹൃദവും ചാർജ് കുറവുമാണ് പലരെയും ഇ-സ്കൂട്ടർ തിരഞ്ഞെടുക്കാൻ േപ്രരിപ്പിക്കുന്നത്. കൃത്യമായ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ വലിയ അപകട സാധ്യതയാണ് ഇ-സ്കൂട്ടറുകളിലുള്ളത്.
ഇ-സ്കൂട്ടർ ൈഡ്രവ് ചെയ്യുന്നതിനിടെ അപകടത്തിൽപെട്ട് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് എച്ച്.എം.സി ഹമദ് േട്രാമ സെൻറർ ഹമദ് ഇഞ്ചുറി പ്രിവൻഷൻ േപ്രാഗ്രാം (എച്ച്.ഐ.പി.പി) അറിയിക്കുന്നു. ചെറിയ പരിക്കുകൾ മുതൽ സാരമായ പരിക്കുകളോടെയാണ് ഇ-സ്കൂട്ടർ ഓടിച്ച് അപകടത്തിൽപെട്ടവരെ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതെന്ന് എച്ച് .ഐ.പി.പി ഡയറക്ടർ ഡോ. റാഫേൽ കൻസുൻജി പറഞ്ഞു. ഇതിനാൽ സുരക്ഷക്ക് ഏറെ പ്രാധാന്യം നൽകണം.സുരക്ഷിത ഉപയോഗം അപകടങ്ങൾ ഒഴിവാക്കും.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
•12 വയസ്സിന് താഴെയുള്ള കുട്ടികളെ ഒരിക്കലും ഉപയോഗിക്കാൻ അനുവദിക്കരുത്.
•പുതിയ ഉപയോക്താക്കൾ റോഡിലിറക്കും മുമ്പ് കൃത്യമായ പരിശീലനം നേടിയിരിക്കണം.
•ഉപയോഗിക്കുന്നതിനുമുമ്പ് സ്കൂട്ടറിെൻറ സുരക്ഷ പരിശോധനകൾ പൂർത്തിയാക്കണം. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പു വരുത്തണം.
•എല്ലാ റൈഡുകളിലും ഹെൽമറ്റ് നിർബന്ധമായും ധരിച്ചിരിക്കണം.
•രാത്രിയായാലും പകലായാലും സ്കൂട്ടറുകളിലെ ലൈറ്റ് ഉപയോഗിക്കണം.
റിഫ്ലക്ടിവ് വസ്ത്രങ്ങൾ ധരിച്ചിരിക്കുകയും ചെയ്തിരിക്കണം.
•രാത്രികളിൽ കാഴ്ചാപരിധി കുറഞ്ഞ സമയങ്ങളിൽ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
•റൈഡർമാർ ൈഡ്രവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
•എല്ലാ സമയവും രണ്ട് കൈകളും ഹാൻഡിലിൽ ഉപയോഗിക്കുക. സെൽഫി എടുക്കാനോ മെസേജ് ടൈപ്പ് ചെയ്യാനോ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.