അപ്പോഴും പ്രവാസികൾ പടിക്കു പുറത്തു തന്നെ
text_fieldsവീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പുകൂടി മണിക്കൂറുകൾക്കകം നടക്കാനിരിക്കെ പ്രവാസികളും അവരുടെ വിഷയങ്ങളും ഗൗരവപൂർവം ചർച്ചചെയ്യപ്പെടുന്നില്ല എന്നത് ഏെറ ഖേദകരമാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവാസി സമൂഹം മുെമ്പങ്ങുമില്ലാത്ത ദുരിതങ്ങളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയുമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിെല സ്വദേശിവത്കരണം അഥവാ നിതാഖാത്, ഗൾഫ് ഉപരോധം മൂലമുണ്ടായ വിവിധ പ്രതിസന്ധികൾ, സാമ്പത്തിക മാന്ദ്യം, വർഷം രണ്ടായിട്ടും ഒഴിയാത്ത കോവിഡ് ദുരിതങ്ങൾ തുടങ്ങിയവയെല്ലാം പ്രവാസിയുടെ ജീവിതത്തെ കീഴ്മേൽമറിക്കുന്നു. ഓരോ പ്രവാസിയും നാട്ടിലേക്കുള്ള മടക്കം, പുനരധിവാസം, സ്വയംപര്യാപ്തത തുടങ്ങിയവ ഗൗരവപൂർവം ആലോചിക്കുന്ന കാലംകൂടിയാണ് കോവിഡ്കാലം. ജോലിനഷ്ടവും കച്ചവടത്തകർച്ചയും തൊഴിൽ വ്യാപാര മേഖലയിലെ വിവിധ പ്രശ്നങ്ങളും ഓരോ പ്രവാസി കുടുംബങ്ങളും നേരിട്ടനുഭവിക്കുന്നു. എന്നിട്ടും ഈ നിയമസഭ തെരെഞ്ഞടുപ്പു കാലത്തും പ്രവാസിക്ഷേമവുമായി ബന്ധെപ്പട്ട പ്രായോഗിക നടപടികൾ സംബന്ധിച്ച ചർച്ചപോലും നടക്കുന്നില്ല. പ്രവാസികൾക്കായുള്ള പദ്ധതികൾ പാർട്ടികളുടെ മുഖ്യ അജണ്ട പോലുമല്ല. പ്രവാസി സംഘടനകളോ മറ്റു സംഘടനകളോ മത സാംസ്കാരിക മേഖലയിലുള്ള കൂട്ടായ്മകളോ ഇക്കാര്യം പ്രാധാന്യപൂർവം ഉന്നയിക്കുന്നുമില്ല.
ഇത് നിഷ്പക്ഷരായ ബഹുഭൂരിപക്ഷം പ്രവാസികളും നാട്ടിലെ പൊതുസമൂഹവും നിരീക്ഷിക്കുന്നുണ്ടെന്ന് രാഷ്ട്രീയക്കാർ മനസ്സിലാക്കണം. പ്രവാസികളെ അഭിസംബോധന ചെയ്യേണ്ടവർപോലും ഈ തെരഞ്ഞെടുപ്പിൽ പലപക്ഷവും ചേർന്നുനിൽക്കുകയാണ്, ആരും പ്രവാസിപക്ഷത്തില്ല. എല്ലാ കാലത്തും നാട്ടിലെ എല്ലാകാര്യങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്നവരാണ് പ്രവാസികൾ. ശേഷിയുള്ള കാലത്ത് നാടിനെ സഹായിച്ച പ്രവാസി നാട്ടുകാരുടെ മുന്നിൽ ചെറിയ കച്ചവടം ചെയ്ത് അന്നത്തെ വക കണ്ടെത്താൻ പ്രയാസപ്പെടുകയാണ്. എന്നിട്ടും പ്രവാസിസമൂഹത്തിെൻറ ക്ഷേമം മുന്നിൽക്കണ്ടുള്ള, അവരെ നല്ലരീതിയിൽ പുനരധിവസിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമങ്ങളില്ല. നോർക്കയുടെ സാമ്പത്തിക സഹായവും പ്രവാസി ക്ഷേമനിധി ബോർഡിെൻറ വായ്പയുമടക്കം ഉണ്ട് എന്നത് നേരാണ്. എന്നാൽ, കൂടുതൽ മെച്ചപ്പെട്ട സ്ഥിരവരുമാന പദ്ധതികളാണ് വേണ്ടത്. പ്രവാസി ഘടകങ്ങളും സാംസ്കാരിക വിഭാഗവുമൊക്കെ രൂപവത്കരിച്ച് 'മറ്റുള്ളവരെ' സഹായിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്തവരാണ് നാട്ടിലെ രാഷ്ട്രീയ സാമൂഹിക മേഖലയിലെ നേതാക്കൾ. എന്നാൽ, അതേ കൂട്ടായ്മയിലെ പ്രവാസികൾ ഇന്ന് നിലനിൽപിനായി കഷ്ടപ്പെടുേമ്പാൾ അവരെ ചേർത്തുപിടിക്കാനുള്ള ഉത്തരവാദിത്തം നേതാക്കൾക്കുണ്ട്.
പ്രവാസികളെ ചൂഷണം െചയ്യുന്ന സാഹചര്യം ഇല്ലാതാക്കാനും ഈ നേതാക്കൾക്ക് ബാധ്യതയുണ്ട്. ഈ കാലത്തെങ്കിലും പ്രവാസിസൗഹൃദ നിലപാടുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. നാട്ടിലും വിദേശത്തും ഒരുപോലെ അരക്ഷിതത്വം നേരിടുന്ന സമൂഹമാണ് പ്രവാസികൾ. അവെര ചൂഷണം ചെയ്യുന്നവർ ആഗ്രഹിക്കുന്നതും അതുതന്നെ. ഇത്തരം തീരുമാനങ്ങളെ തിരുത്തിക്കാൻ പാകത്തിലുള്ള നിലപാടുകൾ പ്രവാസഭൂമിയിൽ നിന്നുതന്നെ ഉണ്ടാകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.