രാജ്യത്ത് ഉണ്ടാക്കിയ ആദ്യ ഇലക്ട്രിക് വാഹനങ്ങൾപരീക്ഷണ ഓട്ടം നടത്തി
text_fieldsദോഹ: ഖത്തറിൽ ഉണ്ടാക്കിയ ആദ്യ ഇലക്ട്രിക് വാഹനം പരീക്ഷണ ഓട്ടം നടത്തി. റാസ് ബുഫൊണ്ടാസ് ഫ്രീസോണിലാണ് വാഹനം നിർമിച്ചത്. ഫ്രഞ്ച് കമ്പനിയായ ഗൗസിൻ അഡ്വാൻസ് മൊബിലിറ്റിയാണ് ഇലക്ട്രിക് ടെർമിനൽ ട്രാക്ടറുകൾ നിർമിച്ചിരിക്കുന്നത്. ടെർമിനൽ ഓപറേറ്റിങ് മേഖലയിലെ പ്രമുഖ കമ്പനിയായ ക്യു ടെർമിനലിന് വേണ്ടിയാണ് ട്രാക്ടറുകൾ നിർമിച്ചിരിക്കുന്നത്. ഹമദ് സീ പോർട്ടിെൻറ ആദ്യഘട്ടം പ്രവർത്തിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഈ കമ്പനിയാണ്. ഗൗസിൻ കമ്പനിയുടെ മുന്നിലായാണ് ഇ വാഹനങ്ങളുെട പരീക്ഷണ ഓട്ടം നടത്തിയത്. സഹമന്ത്രിയും ഫ്രീസോൺ ചെയർമാനുമായ അഹ്മദ് ബിൻ മഹ്മൂദ് അൽ സയ്ദ്, ഫ്രഞ്ച് അംബാസഡർ ഫ്രാങ്ക് ഗില്ലറ്റ് തുടങ്ങിയവർ ചടങ്ങിനെത്തിയിരുന്നു. ഹമദ് സീ പോർട്ടിെൻറ കാർബൺ ബഹിർഗമനം കുറക്കുന്നതിന് ഇ വാഹനങ്ങൾ സഹായിക്കും. പൊതുഗതാഗത സൗകര്യങ്ങളെല്ലാം ഹരിത വാഹനങ്ങളിലേക്ക് മാറ്റുകയെന്ന ഖത്തറിെൻറ ദേശീയ നയത്തിന് മുതൽക്കൂട്ടാകുന്നതുമാണ് ഫ്രീ സോണിലെ ആദ്യ ഇലക്ട്രിക് വാഹനത്തിെൻറ നിർമാണമെന്നും വിലയിരുത്തപ്പെടുന്നു. ചൂടുകാലത്ത് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഇ-വാഹനങ്ങൾ. ഗൾഫ് മേഖലയിൽ ചൂട് 50 ഡിഗ്രി സെൽഷ്യസിൽ അധികമാവുന്ന സാഹചര്യത്തിൽ ഇലക്ട്രിക് ടെർമിനൽ ട്രാക്ടറുകൾ ഏെറ ഗുണം ചെയ്യും.
2020 ജൂലൈയിലാണ് ഗൗസിൻ കമ്പനി അൽ അത്വിയ ഗ്രൂപ്പുമായി ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് 20 വർഷത്തെ കരാറിൽ ഏർപ്പെട്ടത്. സീ പോർട്ട്, എയർപോർട്ട്, ലോജിസ്റ്റിക്സ്, സ്മാർട്ട് സിറ്റികൾ, തുടങ്ങിയ വിവിധ മേഖലകളിലേക്ക് അൽ അത്വിയ ഗ്രൂപ്പിന് ഉപയോഗിക്കാനുള്ള ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടാക്കുന്നതിനാണ് കരാർ ഒപ്പുവെച്ചത്. രാജ്യത്തെ ആദ്യ ഇലക്േട്രാണിക് വാഹന അസംബ്ലി ഫാക്ടറിയാണ് റാസ് ബുഫൊണ്ടാസ് ഫ്രീസോണിൽ നിർമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിർണായക കരാറിലാണ് ഈയടുത്ത് ഖത്തർ ഫ്രീസോൺ അതോറിറ്റിയും (ക്യൂ എഫ് ഇസഡ് എ) ഫ്രഞ്ച് കമ്പനിയായ ഗൗസിൻ അഡ്വാൻസ് മൊബിലിറ്റിയുമായി ഒപ്പുവെച്ചിരിക്കുന്നത്.
ഗൗസിൻ കമ്പനിയും ഖത്തറിലെ അൽ അത്വിയ്യ മോട്ടോർസ് ആൻഡ് േട്രഡിങ് കമ്പനിയും ചേർന്നുള്ള 20 ദശലക്ഷം യൂറോ മൂല്യം വരുന്ന സംയുക്ത സംരംഭമാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂട്ടുന്നതിനും കാർബൺ പുറന്തള്ളൽ കുറഞ്ഞ വാഹനങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള പദ്ധതിയാണ് ഇതിലൂടെ യാഥാർഥ്യമാവുക. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി വിവിധ നടപടികളാണ് ഖത്തർ സ്വീകരിച്ചുവരുന്നത്. ഇതിെൻറ ഭാഗമായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം ഇലക്ട്രിക് ബസുകൾക്കായി കഴിഞ്ഞദിവസം ടെൻഡർ വിളിച്ചിരുന്നു.
ഇലക്ട്രിക് ബസ് റാപിഡ് ട്രാൻസിറ്റ് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമുള്ള ടെൻഡറാണിത്. 2022 ആകുമ്പോഴേക്ക് പൊതുഗതാഗത ബസുകളിൽ 25 ശതമാനവും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാക്കുമെന്ന് ഗതാഗത മന്ത്രാലയം നേരേത്ത പ്രഖ്യാപിച്ചിരുന്നു. പൊതു ഗതാഗത ബസുകൾക്ക് പുറമെ, പബ്ലിക് സ്കൂൾ ബസുകൾ, ദോഹ മെേട്രാ ഫീഡർ ബസുകൾ എന്നിവയെല്ലാം ഘട്ടം ഘട്ടമായി ഇലക്ട്രിക് ബസുകളാക്കി മാറ്റും. 2030ഓടെ കാർബൺ വിസരണം കുറച്ചുകൊണ്ട് പരിസ്ഥിതി സുസ്ഥിരതയെന്ന ലക്ഷ്യത്തിലേക്കാണ് ഖത്തർ മുന്നേറുന്നത്.
2022 ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിനുള്ള പ്രധാന ബസ് സർവിസുകൾക്ക് ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് മാസ് ട്രാൻസിറ്റ് ബസുകൾ ഉപയോഗിക്കപ്പെടുന്ന പ്രഥമ ഫിഫ ലോകകപ്പ് ടൂർണമെൻറ് കൂടിയായിരിക്കും ഖത്തറിൽ നടക്കാനിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ, കാർബൺ ന്യൂട്രൽ ലോകകപ്പാണ് ലോകത്തിന് മുന്നിൽ ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്.
2018ൽ കഹ്റമ, മുവാസലാത്ത്, ചൈന ഹാർബർ എൻജിനീയറിങ് കമ്പനി എന്നിവയുമായി സഹകരിച്ച് ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടം മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. ഖത്തർ ദേശീയ വികസന കാഴ്ചപ്പാട് 2030െൻറ ലക്ഷ്യങ്ങളുമായി ചേർന്നുകൊണ്ട് സമഗ്രവും ലോകോത്തര നിലവാരത്തിലുള്ളതും സുരക്ഷിതവുമായ സർവിസുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിെൻറ ശ്രമങ്ങളിലാണ് ഗതാഗത വാർത്താവിനിമയ മന്ത്രാലയം. അതേസമയം, പരിസ്ഥിതി സൗഹൃദ, സുസ്ഥിര ഗതാഗതത്തിലേക്ക് പ്രചോദനം നൽകുന്നതിെൻറ ഭാഗമായി രാജ്യത്തുടനീളം ഇലക്ട്രിക് വെഹിക്ൾ ചാർജിങ് സ്റ്റേഷനുകൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഖത്തരി ദിയാറുമായി സഹകരിച്ച് 10 ഇ വി ചാർജിങ് സ്റ്റേഷനുകളാണ് കഹ്റമ ലുസൈൽ സിറ്റിയിൽ നിർമിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി രാജ്യത്തെ പ്രഥമ ഫോട്ടോവോൾട്ടേക് ചാർജിങ് സ്റ്റേഷൻ ഈയടുത്ത് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) തുറന്നിരുന്നു. മിസൈമീറിലെ കഹ്റമാ കോംപ്ലക്സിലാണ് സൗരോർജ ചാർജിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. 270 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സ് ഥാപിച്ചിരിക്കുന്ന സ്റ്റേഷനിലെ 216 ഫോട്ടോവോൾട്ടേക് പാനലുകൾ വഴിയാണ് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുക. പാനലുകളിൽനിന്നായി 72 കിലോവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാൻ സാധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.