ആകാശത്തെ അന്നദാതാവ്; പ്രതിദിനം രണ്ടു ലക്ഷം പേർക്ക് ഭക്ഷണം
text_fieldsദോഹ: ഖത്തർഎയർവേസ് ഗ്രൂപ്പിനു കീഴിലെ ഖത്തർ എയർക്രാഫ്റ്റ് കാറ്ററിങ് കമ്പനി ഒരു ദിവസം തയാറാക്കുന്നത് രണ്ട് ലക്ഷം പേർക്കുള്ള ഭക്ഷണങ്ങളെന്ന് വാർഷിക റിപ്പോർട്ട്.
ദോഹയിൽനിന്നും ലോകത്തിലെ വിവിധ വൻകരകളിലെ 170 നഗരങ്ങളിലേക്കായി സർവിസ് നടത്തുന്ന ഖത്തർ എയർവേസിന്റെയും, മറ്റു അന്താരാഷ്ട്ര എയർലൈൻസുകളുടെയും ഇൻൈഫ്ലറ്റ് കാറ്ററിങ്ങിനു പുറമെ, വിമാനത്താവള ലോഞ്ചുകൾ, അമിരി വിമാനങ്ങൾ, വി.വി.ഐ.പി വിമാനങ്ങൾ തുടങ്ങിയവക്കുമുള്ള ഭക്ഷണങ്ങളും തയാറാക്കി വിതരണം നടത്തുന്നത് ക്യു.എ.സി.സിയാണ്.
അന്താരാഷ്ട്ര എയർലൈൻ മേഖലയിൽ മികച്ച സേവനത്തിനുള്ള അംഗീകാരങ്ങളും ഖത്തർ എയർക്രാഫ്റ്റ് കാറ്ററിങ് കമ്പനി നേടിയിട്ടുണ്ട്. ഖത്തർ എയർവേസിന്റെ ഉപകമ്പനിയായി 2002ലാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമാക്കി ക്യു.എ.സി.സി ആരംഭിച്ചത്. നിലവിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 69,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കാറ്ററിങ് കമ്പനി ആസ്ഥാനം പ്രവർത്തിക്കുന്നത്.
ഖത്തർ എയർവേസ് ഗ്രൂപ്പിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച് വിശദാംശങ്ങളുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്ന എയർലൈനുകൾക്ക്, വൈവിധ്യമാർന്ന യാത്രക്കാരുടെ രുചിഭേദങ്ങൾക്കനുസരിച്ച് പാചക രീതികളും പിന്തുടരുന്നു.
ഓരു ദിവസം തന്നെ 70 വ്യത്യസ്ത രുചികളും രീതികളിലുമുള്ള ഭക്ഷണങ്ങളാണ് തയാറാക്കി വിതരണം ചെയ്യുന്നത്. ഇതിനായി 40 രാജ്യങ്ങളിൽനിന്നുള്ള മികച്ച പാചക വിദഗ്ധർ ഉൾപ്പെടുന്ന ടീമും കമ്പനിക്കു കീഴിലുണ്ട്.േ ഗ്ലാബൽ ബെസ്റ്റ് ഫുഡ് ആൻഡ് ബിവറേജ് അപെക്സ് അവാർഡ്, 2023 ബിസിനസ് ട്രാവലർ ബെസ്റ്റ് ഇൻ ൈഫ്ലറ്റ് ഫുഡ് ആൻഡ് ബിവറേജ് പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുള്ള സേവനങ്ങളും വാർഷിക റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ദുരിതമനുഭവിക്കുന്നവരിലേക്ക് പോഷകഗുണമുള്ള ഭക്ഷണങ്ങളും 75,000ത്തിലധികം പുതപ്പുകളും വിതരണം ചെയ്തു. 2023-24 വർഷത്തിൽ മൂവായിരം ടണ്ണിൽ അധികം ഖരമാലിന്യങ്ങൾ പുനഃസംസ്കരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.