ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ലോക കാൻസർ ദിനം ആചരിച്ചു
text_fieldsദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഖത്തർ കാൻസർ സൊസൈറ്റിയുമായി സഹകരിച്ച് ലോക കാൻസർ ദിനം ആചരിച്ചു. ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗണിൽ നടന്ന ചടങ്ങിൽ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, ഫിനാൻസ് മാനേജർ ശരീഫ് എന്നിവർ പങ്കെടുത്തു.
അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക, രോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനുള്ള പരിശോധനയിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായാണ് എല്ലാവര്‍ഷവും ഫെബ്രുവരി നാലിന് ലോക അര്‍ബുദ ദിനമായി ആചരിക്കുന്നത്.
വിവിധ മുദ്രാവാക്യവുമായാണ് എല്ലാവർഷവും ദിനം ആചരിക്കുന്നത്. 'ഇത് ഞാൻ, എനിക്ക് കഴിയും' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. 'നമുക്ക് കഴിയും, എനിക്ക് കഴിയും' എന്നതായിരുന്നു കഴിഞ്ഞവർഷത്തെ മുദ്രാവാക്യം. തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന തലത്തിലേക്ക് ഇന്ന് ആരോഗ്യരംഗം ഉയര്‍ന്നുകഴിഞ്ഞു. ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ബോധവത്കരണ സന്ദേശവുമായി ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ കാൻസർ ബോധവത്കരണ ബാഡ്ജ് അണിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.